Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കലാ സാംസ്‌കാരിക രംഗത്ത് സൗദിയിൽ വൻ മുന്നേറ്റം -റിമി ടോമി

ഗായികയും നടിയുമായ റിമി ടോമി ദമാമിൽ അഭിമുഖത്തിൽ  

ദമാം- കലാ സാംസ്‌കാരിക രംഗത്ത് സൗദിയിൽ പ്രുരോഗമാനപരമായ കാഴ്ചപ്പാടിലൂന്നി വൻ മുന്നേറ്റം കൈവരിച്ചതായി പ്രശസ്ത പിന്നണി ഗായികയും നടിയും അവതാരകയുമായ റിമി ടോമി അഭിപ്രായപ്പെട്ടു. കലാ രംഗത്ത് സൗദിയെ കുറിച്ചുള്ള മുൻ ധാരണകൾക്ക് ഇനി പ്രസക്തിയില്ല. മറ്റു ഗൾഫ് രാജ്യങ്ങളെ പോലെ തന്നെ വൈവിധ്യമാർന്ന സ്റ്റേജ് പ്രോഗ്രാമുകൾ അരങ്ങേറുകയും അഭൂതപൂർവമായ പ്രേക്ഷകർ പ്രോത്സാഹനം നൽകുകയും നെഞ്ചോട് ചേർക്കുന്നതായും റിമി ടോമി കൂട്ടിച്ചേർത്തു. ദീർഘകാലമായി വിദേശങ്ങളിലെ പ്രോഗ്രാമുകളിൽ പങ്കെടുത്തിരുന്ന തന്നെ പോലുള്ളവർക്ക് ഏറെ കാത്തിരിപ്പിനൊടുവിൽ മനോഹരമായ വേദി സൗദിയിൽ പങ്കിടാനായതിൽ സന്തുഷ്ടിയുണ്ട്. പരിപാടികളിലെ പ്രേക്ഷകരുടെ പങ്കാളിത്തം തന്നെ അത്ഭുതപ്പെടുത്തി. സൗദി പ്രവാസികളുടെ പ്രോത്സാഹനവും പിന്തുണയും തന്റെ കലാ ജീവിതത്തിൽ പുതിയ ഒരനുഭവമാണെന്നും ദമാമിലെ കലാപ്രേമികൾ സംഘടിപ്പിച്ച ഗാല നൈറ്റിൽ അതിഥിയായെത്തിയ റിമി ടോമി മലയാളം ന്യൂസിനു അനുവദിച്ച അഭിമുഖത്തിൽ പഞ്ഞു. 


സ്ത്രീകൾ സമൂഹത്തിന്റെ ഉന്നതിയിലേക്ക് ഉയർന്നു വരേണ്ടവരാണ്. വീടിനുള്ളിൽ തളച്ചിടപ്പെടാതെ പൊതു ഇടങ്ങളിൽ അവരുടെ ഇടപെടലുകളുണ്ടാവണം. പ്രവാസ ലോകത്തുള്ള സ്ത്രീകൾ കലാ സാംസ്‌കാരിക രംഗങ്ങളിൽ മികവു തെളിയിക്കുന്നതോടൊപ്പം നല്ല ആരോഗ്യം വീണ്ടെടുക്കാൻ വ്യായാമം ശീലമാക്കുകയും ഭക്ഷണ രീതിയിൽ മിതത്വം പാലിക്കണമെന്നും റിമി ടോമി ഓർമിപ്പിച്ചു. എല്ലാം തനിക്കു മാത്രം എന്ന രീതിയിൽ എന്തും വാരിവലിച്ചു കഴിച്ചിരുന്ന താൻ മറ്റുള്ളവർക്കും തന്നെ പോലെ ഭക്ഷണം ലഭിക്കണമെന്ന തിരിച്ചറിവാണ് ഭക്ഷണക്രമത്തിൽ വരുത്തിയ മാറ്റമെന്നും അങ്ങനെയാണ് താൻ ജീവിതത്തിൽ മാറ്റം വരുത്തിയതെന്നും സ്വതഃസിദ്ധമായ നർമത്തിലൂടെ റിമി ടോമി പറഞ്ഞു.


ആത്മവിശ്വാസമുണ്ടെങ്കിൽ എന്തിനെയും നേരിടാനുള്ള ധൈര്യമുണ്ടാവുമെന്നും തന്റെ വളർച്ചയിൽ ഇതൊരു പ്രധാന ഘടകമായെന്നും റിമി ടോമി അഭിപ്രായപ്പെട്ടു. പിന്നണി ഗായികയായി കരിയർ ആരംഭിച്ച താൻ അഭിനയം, അവതരണം തുടങ്ങിയ മേഖലയിലും ചുവട് വെക്കുകയായിരുന്നു. അഭിനയത്തിൽ തുടരാനായില്ലെങ്കിലും അവതരണ രംഗത്ത് കൂടുതൽ ശോഭിക്കാനായത് ആത്മവിശ്വാസം കൊണ്ട് മാത്രമാണ്. ബോളിവുഡ് താരങ്ങളായ ദീപിക പദുകോൺ, ഷാരൂഖ്ഖാൻ എന്നിവരുമായുള്ള അഭിമുഖം തനിക്കു തന്നെ അത്ഭുതമായിരുന്നുവെന്ന് റിമി ടോമി പറഞ്ഞു. കുട്ടിക്കാലത്ത് തന്നെ താൻ ഒരു പാട്ടുകാരിയാകാൻ ആഗ്രഹിച്ചിരുന്നതായും അന്നും ഇന്നും പാട്ടുകാരി ആവാനാണ് തന്റെ ആഗ്രഹമെന്നും റിമി വെളിപ്പെടുത്തി. ഗായികയായി വന്നു നായികയും അവതാരകയുമായെങ്കിലും നർമത്തിൽ ചാലിച്ച തന്റെ ചില ഭാഷണങ്ങൾ വീട്ടമ്മമാരും മലയാളി പ്രേക്ഷകരും എറ്റെടുത്തത് തനിക്കു പ്രചോദനമാണെന്നും പ്രവാസ ലോകമാണ് തന്റെ ഏറ്റവും വലിയ പിന്തുണയെന്നും റിമി ടോമി അഭിപ്രായപ്പെട്ടു. 

 

Latest News