Sorry, you need to enable JavaScript to visit this website.

ഇന്ത്യയിൽ മതന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമം,അപലിച്ച് ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മ

ജിദ്ദ- രാമ നവമിയാഘോഷത്തോടനുബന്ധിച്ച് വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ അരങ്ങേറിയ ന്യൂനപക്ഷ വിരുദ്ധ അക്രമങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ഇന്ത്യാ ഗവർമെന്റിനോട് ഓർഗനൈസേഷൻ ഓഫ് ഇസ്്‌ലാമിക് കോർപ്പറേഷൻ (ഒ.ഐ.സി) ആവശ്യപ്പെട്ടു. ആഘോഷങ്ങളുടെ മറപിടിച്ച് ഹൈന്ദവ തീവ്രവാദികൾ നടത്തിയ  മുസ്്‌ലിം  വിരുദ്ധ അക്രമപ്രവർത്തനങ്ങളിൽ ആരാധനാലയങ്ങളും നിരവധി മതപഠന സ്ഥാപനങ്ങളും തകർക്കപ്പെട്ടത് അതീവഗൗരവത്തോടെയാണ് നോക്കിക്കാണുന്നതെന്ന് വ്യക്തമാക്കിയ പ്രസ്താവന ഇന്ത്യയിൽ വർധിച്ചു വരുന്ന ഇസ്ലാമോഫോബിയയുടെ ഉദാഹരണങ്ങളാണിതെന്ന് ചൂണ്ടിക്കാട്ടി. രാജ്യത്തെ പൗരൻമാരുടെ സ്വത്തിനും സമ്പത്തിനും മാന്യമായ ജീവിതത്തിനും സുരക്ഷ ഉറപ്പുവരുത്തൽ രാജ്യത്തിന്റെ അടിസ്ഥാന ചുമതലയാണ്. കലാപങ്ങൾക്കും ആസൂത്രിത വിധ്വംസക പ്രവർത്തനങ്ങൾക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ സർക്കാറിന് ഉത്തരവാദിത്വമുണ്ട്. ജിദ്ദ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒ.ഐ.സി സൗദി അറേബ്യ ഉള്‍പ്പെടെയുള്ള 57 രാജ്യങ്ങളുടെ കൂട്ടായ്മയാണ് ഒ.ഐ.സി

Latest News