ഇന്‍ഡിഗോ വിമാനം തെലങ്കാനയിയില്‍ അടിയന്തരമായി ഇറക്കി

ബെംഗളൂരു- ബെംഗളൂരുവില്‍ വരാണസിയിലേക്കുളള ഇന്‍ഡിഗോ വിമാനം തെലങ്കാനയിലെ ഷംസാബാദ് രാജീവ് ഗാന്ധി അന്തരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. സാങ്കേതിക പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് വിമാനം അടിയന്തരമായി ഇറക്കിയതെന്ന് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് അറിയിച്ചു.
വിമാനത്തില്‍ യാത്ര ചെയ്ത 137 യാത്രക്കാരും സുരക്ഷിതരാണ്. ബെംഗളൂരുവില്‍നിന്ന് പുറപ്പെട്ട വിമാനം രാവിലെ 6.15 ഓടെയാണ് ഷംസാബാദ് വിമാനത്താവളത്തില്‍ ഇറക്കിയത്. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഡയറക്ടറേറ്റ് തയാറായിട്ടില്ല.

 

Latest News