Sorry, you need to enable JavaScript to visit this website.

കോവിഡ് ബാധിച്ചവരിൽ ഹൃദയാഘാതം കൂടുന്നു; പഠനത്തിന് സമിതിയെ നിയോഗിച്ച് കേന്ദ്ര സർക്കാർ

ന്യൂദൽഹി- കോവിഡ് ബാധിച്ച് ഭേദമായവരിൽ ഹൃദയാഘാതത്തിന്റെ നിരക്ക് കൂടുതലാണോ. ഈയിടെയായി യുവാക്കൾക്കിടയിൽ വരെ പെരുകുന്ന ഹൃദയാഘാത നിരക്ക് ഇത് സംബന്ധിച്ചുള്ള വാദങ്ങൾക്ക് ബലം നൽകുകയും ചെയ്യുന്നു. കോവിഡ് ബാധിച്ച യുവാക്കളിൽ അടുത്തിടെയുണ്ടായ ഹൃദയാഘാതം തമ്മിലുള്ള ബന്ധം കണ്ടെത്താൻ കേന്ദ്ര സർക്കാർ ഗവേഷണത്തിന് അന്വേഷണ സമിതിയെ നിയോഗിച്ചു. രണ്ട് മൂന്ന് മാസത്തിനകം ഇതിന്റെ ഫലം പുറത്തുവരുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു. കഴിഞ്ഞ മൂന്ന്‌നാല് മാസമായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (കഇങഞ) സ്‌ട്രോക്കുകളും കോവിഡും തമ്മിലുള്ള ബന്ധം പഠിച്ചുകൊണ്ടിരിക്കുന്നുണ്ട്. അടുത്ത രണ്ട് മാസത്തിനുള്ളിൽ പഠനം പൂർത്തിയാക്കും.എത്രയോ യുവകലാകാരന്മാരെയും കായികതാരങ്ങളെയും സന്ദർശിച്ചുവെന്നും ഇതുസംബന്ധിച്ച് പല സ്ഥലങ്ങളിൽനിന്നും റിപ്പോർട്ടുകൾ വരാൻ തുടങ്ങിയെന്നും മന്ത്രി പറഞ്ഞു. കോവിഡ് പരിവർത്തനം തുടരുന്ന ഒരു വൈറസാണെന്നും ഇന്ത്യയിൽ ഇതുവരെ 214 വ്യത്യസ്ത വകഭേദങ്ങൾ കണ്ടെത്തിയതായും മന്ത്രി പറഞ്ഞു. അടുത്തിടെയുണ്ടായ അണുബാധകൾ നേരിടാൻ സർക്കാർ ഫലപ്രദമായ നടപടികൾ സ്വീകരിച്ചു. ഐ.സി.യു കിടക്കകൾ, ഓക്‌സിജൻ വിതരണം, മറ്റ് ഗുരുതരമായ പരിചരണ ക്രമീകരണങ്ങൾ എന്നിവ നിലവിലുണ്ട്. 

കോവിഡ് ബാധിച്ചവരിൽ ഹൃദയാഘാതം സംബന്ധിച്ചുള്ള വ്യാപകമായ രീതിയിലുള്ള പ്രചാരണം നടക്കുന്നുണ്ട്. ഇതോടെയാണ് കോവിഡും ഹൃദയാഘാതവും സംബന്ധിച്ചുള്ള ബന്ധത്തെക്കുറിച്ച് ആരോഗ്യ മന്ത്രാലയം അന്വേഷിക്കാൻ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു. കോവിഡ് പാൻഡെമിക്കിന്റെ നാലാമത്തെ തരംഗത്തെക്കുറിച്ച്, ജാഗ്രത പാലിക്കേണ്ടതുണ്ട്.  


 

Latest News