Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഹൃദയാഘാതം: കണ്ണൂർ സ്വദേശി അൽ ഖോബാറിൽ നിര്യാതനായി, പിതാവിന്‍റെ ഖബറിനരികില്‍ അന്ത്യവിശ്രമം

ദമാം- കണ്ണൂർ ആയിക്കര സൈതമ്മറത്ത് ലാഞ്ചിറ പുരയിൽ പരേതനായ മഹമൂദിന്റെ മകൻ സർഫ്രാസ് മഹമൂദ് (37) ഹൃദയാഘാതം മൂലം അൽ ഖോബാറിൽ നിര്യാതനായി. കഴിഞ്ഞ മൂന്നു വർഷമായി ദമാമിലെ ആർക്ക് ആന്റ് ബിൽഡ് കമ്പനിയിൽ മാനേജർ ആയി ജോലി ചെയ്തിരുന്ന ഇദ്ദേഹത്തെ ഇന്നലെ രാത്രി പെട്ടന്നുണ്ടായ നെഞ്ചു വേദനയെ തുടർന്ന് അൽ ഖോബാറിലെ അൽ മന ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഭാര്യ ഫാത്തിമ ഷഹിസ്ത്ത, മക്കൾ വിദ്യാർഥികളായ ഇനായ ഫാത്തിമ, മുഹമ്മദ് ഇഷാൻ എന്നിവരുമൊത്ത് അൽ ഖോബാറിലായിരുന്നു താമസം. മാതാവ് ശരീഫ മഹമൂദ് നാട്ടിലാണ്. 

അൽ ഖോബാർ അൽ മന ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മയ്യിത്ത് ഇന്ന് ഇശാ നമസ്‌ക്കാരത്തിനു ശേഷം ദമാം 91 ഖബർസ്ഥാനിൽ മറവു ചെയ്യുമെന്ന് സാമൂഹ്യ പ്രവർത്തകൻ നാസ് വക്കം അറിയിച്ചു. പതിമൂന്നു വർഷം മുമ്പ് ദമാമിൽ മരിച്ച സർഫ്രാസിന്റെ പിതാവ് മഹമൂദിന്റെ മയ്യിത്ത് ദമാം ഖബർ സ്ഥാനിലാണ് മറവു ചെയ്തിരുന്നത്. ഇതേ ഖബർസ്ഥാനിൽ തന്നെ സർഫ്രാസിനെയും മറവു ചെയ്യണമെന്ന കുടുംബത്തിന്റെ ആഗ്രഹം ഇന്ന് രാത്രി തന്നെ മറവു ചെയ്യുന്നതിനുള്ള അനുമതി നാസ് വക്കത്തിന്റെ ഇടപെടലിലൂടെ സാധ്യമാക്കുകയായിരുന്നു. നിലവിൽ അസർ നമസ്‌ക്കാരത്തിനു ശേഷം ദമാം ഖബർസ്ഥാനിൽ മയ്യിത്തുകൾ മറവു ചെയ്യുന്നതിന് അനുമതിയില്ല. മയ്യിത്ത് സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർ ഇശാ നമസ്‌ക്കാരത്തിനു മുമ്പു തന്നെ ദമാം ടൊയോട്ടക്ക് അടുത്തുള്ള ജലവിയ്യ മസ്ജിദിൽ എത്തി ചേരണമെന്നും ഇശാ നമസ്‌ക്കാരതോടൊപ്പം മയ്യിത്ത് നമസ്‌ക്കാരവും നടക്കുമെന്ന് നാസ് വക്കം അറിയിച്ചു. 


 

Latest News