ചെറിയ പെരുന്നാള്‍ ആഘോഷമാക്കി ബി എസ് എന്‍ എല്‍. 786 രൂപയുടെ പുതിയ ഓഫറാണ് പെരുന്നാള്‍ വേളയില്‍ ബി എസ് എന്‍ എല്‍ നല്‍കുന്നത്. 150 ദിവസമാണ് ഓഫറിന്റെ വാലിഡിറ്റി. ഈ ഓഫര്‍ പ്രകാരം ബിഎസ്എന്‍എല്‍ പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് പ്രതിദിനം 2 ജിബി ഡാറ്റ, ദിവസേന നൂറ് എസ് എം എസ്, അണ്‍ലിമിറ്റഡ് വോയ്‌സ്‌കോള്‍, ഡല്‍ഹി മുംബൈ എന്നിവിടങ്ങളിലുള്‍പ്പടെ റോമിങ് എന്നിവ ലഭിക്കും.
ഇതിനൊപ്പം ലോകകപ്പ് ആരവങ്ങളില്‍ അലിഞ്ഞു ചേരുന്ന ഉപഭോക്താക്കളെ സ്വന്തമാക്കാന്‍ വമ്പന്‍ ഓഫറുകള്‍ വേറെയുമുണ്ട്. ഫുട്‌ബോള്‍ ആരാധകരെ ലക്ഷ്യംവെച്ച് 148 രൂപയ്ക്ക് പ്രതിദിനം 4 ജിബി ഡേറ്റയാണ് ബി എസ് എന്‍ എല്‍ നല്‍കുന്നത്. 28 ദിവസത്തേക്ക് ലഭ്യമാക്കുന്ന പ്രീപെയ്ഡ് മൊബൈല്‍ താരിഫ് വൗച്ചറാണിത്. ഈ ഓഫര്‍ ജൂലൈ 15 വരെ ലഭ്യമായിരിക്കും