തര്‍ക്കം മുറുകി, അയല്‍വാസി വെടിവെച്ചത്  ഗര്‍ഭിണിയെ, ഗര്‍ഭസ്ഥ ശിശു മരിച്ചു 

ന്യൂദല്‍ഹി- പാട്ട് ഉറക്കെ വെ്ക്കരുതെന്ന് പറഞ്ഞതിന് ഗര്‍ഭിണിയെ അയല്‍വാസി വെടിവച്ചു. മുപ്പതുവയസുകാരിയായ രഞ്ചുവിനും ഇവരുടെ സുഹൃത്തിനുമാണ് വെടിയേറ്റത്. ദല്‍ഹിയിലെ സിര്‍സാപൂരില്‍ തിങ്കളാഴ്ചയാണ് സംഭവം. യുവതിയുടെ അയല്‍വാസിയും പ്രതിയുമായ ഹരീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. രഞ്ചുവിന്റെ കഴുത്തിനാണ് വെടിയേറ്റതെന്ന് ഡോക്ടര്‍ സ്ഥിരീകരിച്ചു.
പ്രതി ഹരീഷിന്റെ വീട്ടില്‍ നടന്ന ആഘോഷത്തിന്റെ ഭാഗമായി ഡിജെ പാര്‍ട്ടി സംഘടിപ്പിച്ചിരുന്നു. വളരെ ഉച്ചത്തിലാണ് ശബ്ദമെന്നും, കുറക്കണമെന്നും ആവശ്യപ്പെട്ട് രഞ്ചു എത്തിയതാണ് ഹരീഷിനെ ചൊടിപ്പിച്ചത്. തുടര്‍ന്ന് ഇയാള്‍ സുഹൃത്തിന്റെ തോക്ക് ഉപയോഗിച്ച് പെണ്‍കുട്ടിക്ക് നേരെ വെടി ഉതിര്‍ത്തു. ആക്രമണത്തെ തുടര്‍ന്ന് ഗര്‍ഭം അലസിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
ഹരീഷിനെതിരെ സെക്ഷന്‍ 307, 34, 27 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ദല്‍ഹിയിലെ ഒരു സ്ഥാപനത്തില്‍ ഡെലിവറി ബോയി ആയി ജോലി നോക്കുകയാണ് ഇയാള്‍.ബിഹാര്‍ സ്വദേശിനിയായ രഞ്ചുവിന്റെ ഭര്‍ത്താവ് കൂലിപ്പണിക്കാരനാണ്. ഇവര്‍ക്ക് മൂന്ന് മക്കള്‍ കൂടിയുണ്ട്

Latest News