എറണാകുളത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി - എറണാകുളം വൈറ്റിലക്കടുത്ത് പനങ്ങാട് ഒരു കുടുംബത്തിലെ മൂന്ന് പേരെ വീട്ടിനുള്ളില്‍  മരിച്ച നിലയില്‍ കണ്ടെത്തി.  ചേപ്പനത്ത് രാഘവപ്പറമ്പത്ത് മണിയന്‍, ഭാര്യ സരോജിനി, മകന്‍ മനോജ് എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ഒന്‍പത്  മണിയോടെയാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.  മണിയന്‍ ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കുകയാണുണ്ടായതെന്നാണ് പോലീസ് സംശയിക്കുന്നത്. മണിയന്റെ മൃതദേഹം തൂങ്ങി നില്‍ക്കുന്ന നിലയിലും, സരോജിനിയെയും മനോജിനെയും തലയ്ക്കു അടിയേറ്റ നിലയിലുമാണ് കണ്ടെത്തിയത്. മുറിയില്‍ രക്തം തളംകെട്ടി നില്‍ക്കുകയാണ്. സംഭവത്തെക്കുറിച്ച് പോലീസ് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്. 

 

Latest News