രാഹുല്‍ ഗാന്ധിയെ അയോധ്യയില്‍ താമസിക്കാന്‍ ക്ഷണിച്ച് പൂജാരി

അയോധ്യ- പാര്‍ലമെന്റ് അംഗമെന്ന നിലയില്‍ അനുവദിച്ച സര്‍ക്കാര്‍ ബംഗ്ലാവ് ഒഴിഞ്ഞാല്‍ അയോധ്യയിലെ
ഹനുമാന്‍ഗഡി ക്ഷേത്രത്തില്‍ താമസിക്കാന്‍ ക്ഷണിച്ച് സന്ന്യാസി.  രാഹുല്‍ ഗാന്ധിയെ ഈ പുണ്യനഗരത്തിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും സന്ന്യാസിമാരായ തങ്ങള്‍ അദ്ദേഹത്തിന് താമസിക്കാനുള്ള സ്ഥലം വാഗ്ദാനം ചെയ്യുന്നുവെന്നും പൂജാരി സഞ്ജയ് ദാസ് പറഞ്ഞു.
ലോക്‌സഭയില്‍ നിന്ന് അയോഗ്യനാക്കപ്പെട്ടതിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധിയോട് ബംഗ്ലാവ് ഒഴിയാന്‍ ലോക്‌സഭാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടിരുന്നു.
രാഹുല്‍ ഗാന്ധി അയോധ്യയില്‍ വന്ന് ഹനുമാന്‍ഗഡി സന്ദര്‍ശിച്ച് ഇവിടെ പ്രാര്‍ത്ഥിക്കണം. ഹനുമാന്‍ഗഡി സമുച്ചയത്തില്‍  നിരവധി ആശ്രമങ്ങളുണ്ട്. അദ്ദേഹം ഞങ്ങളുടെ ആശ്രമത്തില്‍ വന്ന് താമസിച്ചാല്‍ ഞങ്ങള്‍ അതിയായി സന്തോഷിക്കും- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News