Sorry, you need to enable JavaScript to visit this website.

മുസ്ലിംകളെ സംരക്ഷിക്കാന്‍ ഹിന്ദുക്കളോട് മമതാ ബാനര്‍ജിയുടെ അഭ്യര്‍ഥന

കൊല്‍ക്കത്ത-ഹനുമാന്‍ ജയന്തി ആഘോഷിക്കുന്ന വ്യാഴാഴ്ച പശ്ചിമ ബംഗാളില്‍ വീണ്ടും  അക്രമത്തിന് പദ്ധതിയിട്ടിട്ടുണ്ടെന്നും ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ ഹിന്ദു സഹോദരങ്ങള്‍ മുന്നിട്ടിറങ്ങണമെന്നും മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു. രാമനവമി ആഘോഷം അവസാനിച്ചിട്ടും അക്രമം ഇളക്കിവിടാന്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ ബോംബുകളും ആയുധങ്ങളുമായി ന്യൂനപക്ഷ സമുദായങ്ങള്‍ തിങ്ങിത്താമസിക്കുന്ന കേന്ദ്രങ്ങളില്‍  ഘോഷയാത്ര നടത്തുകയാണെന്ന് അവര്‍ കുറ്റപ്പെടുത്തി.
ഹൂഗ്ലി ജില്ലയിലെ റിശ്രയിലും സെരാമ്പൂരിലും രാമനവമി ഘോഷയാത്രയ്ക്കിടെ രണ്ട് ഗ്രൂപ്പുകള്‍ ഏറ്റുമുട്ടിയതിന് തൊട്ടുപിന്നാലെയാണ് ബാനര്‍ജിയുടെ പരാമര്‍ശം. മാര്‍ച്ച് 30ന് സംഘര്‍ഷമുണ്ടായ ഹൗറയിലെ കാസിപ്പാറയ്ക്ക് സമീപം വീണ്ടും സംഘര്‍ഷമുണ്ടായി.
ഏപ്രില്‍ ആറിന് ഹനുമാന്‍ ജയന്തിയാണ്. അന്ന് ന്യൂനപക്ഷങ്ങള്‍ അക്രമിക്കപ്പെടാതിരിക്കാന്‍ ഞാന്‍ എന്റെ ഹിന്ദു സഹോദരങ്ങളെ ചുമതലപ്പെടുത്തുകയാണ്- മമതാ ബാനര്‍ജി പറഞ്ഞു.
പട്ടികജാതി, ആദിവാസി ഗോത്രങ്ങള്‍ സംരക്ഷിക്കാനും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ ഹിന്ദുക്കളെ ആഹ്വാനം ചെയ്തു.
അതേസമയം, ഹിന്ദുക്കളും മുസ്ലിംകളും എതിര്‍ത്ത് വോട്ട് ചെയ്തതിനെ തുടര്‍ന്ന് സാഗര്‍ദിഗി ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി തോറ്റതിന് മറുപടിയായാണ് ബാനര്‍ജി ഈ പരാമര്‍ശങ്ങള്‍ നടത്തുന്നതെന്ന് മുതിര്‍ന്ന ബിജെപി നേതാവ് രാഹുല്‍ സിന്‍ഹ ആരോപിച്ചു.
ഏപ്രില്‍ ആറിന് എന്തെങ്കിലും സംഭവിച്ചാല്‍ ബിജെപിയെ കുറ്റപ്പെടുത്താന്‍ അവര്‍  മുന്‍കൂര്‍ ഒഴികഴിവ് പറഞ്ഞിരിക്കയാണ്. പാര്‍ട്ടി സഹപ്രവര്‍ത്തകരുടെ തെറ്റുകള്‍ മറയ്ക്കാനുള്ള ബാനര്‍ജിയുടെ നല്ല തന്ത്രമാണിത്- സിന്‍ഹ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
ഹനുമാന്‍ ജയന്തി ദിനത്തില്‍ അക്രമം നടക്കുമെന്ന് ബാനര്‍ജി അറിഞ്ഞിട്ടുണ്ടെങ്കില്‍ പുര്‍ബ മേദിനിപൂര്‍ പ്രദേശത്ത് പര്യടനം നടത്തുന്നതിന് പകരം സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കാന്‍ അധികാരികളെ കാണുമായിരുന്നുവെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഡോ സുജന്‍ ചക്രവര്‍ത്തി അഭിപ്രായപ്പെട്ടു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News