മലബാറിലെ കോണ്‍ഗ്രസ് നേതാവിനെ മറിക്കാന്‍ ബി.ജെ.പി നീക്കം

തിരുവനന്തപുരം - സംസ്ഥാന കോണ്‍ഗ്രസിലെ പുകച്ചില്‍ മുതലാക്കാന്‍ ബി.ജെ.പി ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.  മലബാറില്‍നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനെ മറിക്കാനാണത്രെ ബി.ജെ.പി ശ്രമിക്കുന്നത്. ഇതിനായി കാബിനറ്റ് മന്ത്രിപദം വരെ വാഗ്ദാനം ചെയ്തതായും ചില കേന്ദ്രങ്ങള്‍ പറയുന്നു. 2024 തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ എന്തിനും തയാറായിരിക്കുകയാണ് ബി.ജെ.പി.
പല മുതിര്‍ന്ന നേതാക്കളും ബി.ജെ.പിയിലേക്കു ചായുന്നതായി രഹസ്യന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് നല്‍കുന്നു. കോണ്‍ഗ്രസിലെ പടലപ്പിണക്കത്തില്‍ പലരും അതൃപ്തിയിലാണ്. ഇത് മുതലാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ഇക്കാര്യത്തില്‍ ഫലപ്രാപ്തി മനസ്സിലാക്കിയിട്ടേ വയനാട് ഇലക് ഷന്‍ പ്രഖ്യാപിക്കൂ എന്നും ബി.ജെ.പി കേന്ദ്രങ്ങള്‍ പറയുന്നു.

 

 

Latest News