ചാരിത്ര്യത്തില്‍ സംശയം; ഭര്‍ത്താവിനെ ശ്വാസംമുട്ടിച്ച് കൊന്ന യുവതിക്ക് ജീവപര്യന്തം

ഹൈദരാബാദ്- ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭാര്യക്ക് ജീവപര്യന്തം തടവ്. ഇരുവരും തമ്മിലുള്ള വഴക്കിനെ തുടര്‍ന്ന് 2020 ഫെബ്രുവരി 23 നാണ്  ബണ്ടാരി ശ്രീനുവിനെ ഭാര്യ ബാസവരേഖ കൊലപ്പെടുത്തിയത്. ശ്രീനുവിന്റെ മൂത്ത സഹോദരന്‍ ബണ്ടാരി നരസിംഹയാണ് പോലീസിനെ അറിയിച്ചിരുന്നത്.
ശ്രീനുവിന്റെ  അമ്മാവന്റെ മകളാണ് ബാസവരേഖ. രണ്ട് കുട്ടികളുണ്ട്.
ചാരിത്ര്യത്തില്‍ സംശംയിച്ച് ഭാര്യയെ മദ്യലഹരിയില്‍ ശ്രീനു മാനസികമായും ശാരീരികമായും പീഡിപ്പിക്കുക പതിവായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവദിവസം തര്‍ക്കത്തെ തുടര്‍ന്ന് തൂണില്‍ തട്ടി വീണ് ശ്രീനുവിന് ബോധം നഷ്ടപ്പെട്ടിരുന്നു.
ബോധം വീണ്ടെടുത്ത ശ്രീനു കുട്ടികളെ വീണ്ടും ചുമരിലേക്ക് തള്ളിയപ്പോള്‍ ഭാര്യ തടഞ്ഞു. ശ്രീനു നിലത്തു വീണപ്പോള്‍ ബസവരഖ തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നു.
അന്വേഷണത്തിനൊടുവില്‍ പോച്ചമ്പള്ളി പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്ത്ത. ഭോംഗീറിലെ പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതിയാണ് ബസവരേഖയെ ജീവപര്യന്തം തടവിനും 10,000 രൂപ പിഴയ്ക്കും ശിക്ഷിച്ചത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News