Sorry, you need to enable JavaScript to visit this website.

മസ്ജിദുന്നബവിയിൽ റമദാനിലെ ആദ്യ പത്തിൽ ഒരു കോടി വിശ്വാസികൾ

മദീന - വിശുദ്ധ റമദാനിലെ ആദ്യ പത്തിൽ നമസ്‌കാരങ്ങൾ നിർവഹിക്കാൻ മസ്ജിദുന്നബവിയിൽ ഒരു കോടിയിലേറെ വിശ്വാസികൾ എത്തി. മസ്ജിദുന്നബവിയിൽ പുതുതായി 122 ടോയ്‌ലറ്റുകളും അംഗശുദ്ധി വരുത്തുന്നതിനുള്ള 312 സ്ഥലങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. ഇതോടെ മസ്ജിദുന്നബവിയിലെ ടോയ്‌ലറ്റുകളുടെ എണ്ണം 2657 ഉം അംഗശുദ്ധി വരുത്തുന്നതിനുള്ള സ്ഥലങ്ങളുടെ എണ്ണം 8366 ആയും ഉയർന്നു. 
വിശുദ്ധ റമദാനിലെ അവസാന പത്തിൽ മസ്ജിദുന്നബവിയിൽ ഇഅ്തികാഫ് ഇരിക്കുന്നവർക്കുള്ള (ഭജനമിരിക്കൽ) രജിസ്‌ട്രേഷൻ ഇന്നു മുതൽ ആരംഭിക്കും. സാഇറൂൻ ആപപ്പ് വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. ഇഅ്തികാഫ് ഇരിക്കുന്നവർക്ക് നീക്കിവെച്ച സ്ഥലങ്ങളുടെ ശേഷിക്കനുസരിച്ചാണ് ഇഅ്തികാഫ് പെർമിറ്റുകൾ അനുവദിക്കുകയെന്ന് മസ്ജിദുന്നബവികാര്യ വകുപ്പ് അറിയിച്ചു.

Latest News