വ്യാജ ഇന്റര്‍നെറ്റ് ലിങ്ക് വഴി 1,70,000 രൂപ തട്ടിയെടുത്തു

പരിയാരം-  5 ജി സിം കാര്‍ഡ് അപ്‌ലോഡ് ചെയ്യാനെന്ന വ്യാജേന വ്യാപാരിക്ക് അയച്ചുകൊടുത്ത ഇന്റര്‍നെറ്റ് ലിങ്കില്‍ കുടുക്കി വ്യാപാരിയുടെ 1,70,000 രൂപ ഉത്തരേന്ത്യന്‍ സംഘം തട്ടിയെടുത്തു. പയ്യന്നൂരിലെ കമ്പി സിമെന്റ് സ്ഥാപന വ്യാപാരി കടന്നപ്പള്ളി ചന്തപ്പുരയിലെ മണി നിവാസില്‍ പത്മനാഭന്റെ പണമാണ് തട്ടിയെടുത്തത്
ജിയോ സിം കാര്‍ഡ് അപ്‌ലോഡ് ചെയ്യാന്‍ വ്യാജ ഇന്റര്‍നെറ്റ് ലിങ്ക് അയച്ചുകൊടുത്ത സംഘത്തിന്റെ വാക്ക് വിശ്വസിച്ച് ലിങ്കില്‍ പ്രവേശിച്ച പരാതിക്കാരന്റെ പയ്യന്നൂരിലെ എസ്.ബി.ഐ.അക്കൗണ്ടില്‍ നിന്നാണ് 1,70,000 രൂപ തട്ടിയെടുത്തത്. ബേങ്കില്‍ ഇടപാടിന് ചെന്നപ്പോഴാണ് അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമായ വിവരം അറിയുന്നത്. തുടര്‍ന്ന് പരിയാരം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

 

Latest News