റമദാന്‍ തിരക്ക്: മക്ക പ്രവേശന കവാടത്തിലെ പാര്‍ക്കിംഗുകളില്‍ കുറ്റമറ്റ സൗകര്യങ്ങള്‍

മക്ക- വിശുദ്ധ റമദാനില്‍ ഉംറ നിര്‍വഹിക്കാന്‍ വരുന്നവര്‍ക്കായി ഒരുക്കിയ കാര്‍ പാര്‍ക്കിംഗുകളില്‍ എല്ലാ സൗകര്യങ്ങളും ഒരുക്കിയതായി മക്ക മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക വക്താവ് ഉസാമ സെയ്തൂനി പറഞ്ഞു.
കാറുകള്‍  പാര്‍ക്ക് ചെയ്യുന്നതിനാായി വിശുദ്ധ മക്കയുടെ പ്രവേശന കവാടങ്ങളില്‍ കുറ്റമറ്റ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഓരോ പാര്‍ക്കിംഗ് ലോട്ടിലും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി ശുചിമുറികളും മറ്റു സൗകര്യങ്ങളും ഒരുക്കിയതായി അദ്ദേഹം പറഞ്ഞു. സെന്‍ട്രല്‍ എയര്‍ കണ്ടീഷനിംഗ് യൂണിറ്റുകളും ബാക്കപ്പ് ജനറേറ്ററുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സമാഗ്രികല്‍ ലഭ്യമാക്കുന്നതിലും മനുഷ്യവിഭവത്തിന്റെ കാര്യത്തിലും മുനിസിപ്പാലിറ്റിക്ക് ലഭ്യമായ എല്ലാ കഴിവുകളും പ്രയോജനപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാ പൊതു സൗകര്യങ്ങളുടെയും മുനിസിപ്പല്‍ സേവനങ്ങളുടെയും ലഭ്യതയും ഗുണനിലവാരവും പരിശോധിക്കാന്‍ നിരവധി ഫീല്‍ഡ് ടീമുകള്‍ രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. സീസണിലുടനീളം സൗകര്യങ്ങള്‍ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News