പൊറോട്ടയും പെണ്‍കുട്ടികളും; വൈറലായി ബി.ജെ.പി നേതാവിന്റെ ഫോട്ടോ

കൊഹിമ- പെണ്‍കുട്ടികളെ പിറകില്‍ നിര്‍ത്തി പൊറോട്ട തട്ടുന്ന നാഗാലാന്‍ഡ് മന്ത്രി ടെംജെന്‍ ഇംനയുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. നിങ്ങളെ അവഗണിക്കുന്നതല്ലെന്നും ഇപ്പോള്‍ ഭക്ഷണത്തില്‍ കേന്ദ്രീകരിക്കുകയാണെന്നുമുള്ള  അടിക്കുറിപ്പോടെയുമാണ് മന്ത്രി ടെംജെന്‍ ഇംന ഫോട്ടോ പോസ്റ്റ് ചെയ്തത്.
പെണ്‍കുട്ടികള്‍ പിറകില്‍ നില്‍ക്കുമ്പോള്‍ അലോംഗ് പൊറോട്ട തിന്നുകയും ചായ കുടിക്കുകയും ചെയ്യുന്നു.  പിന്നിലുള്ളവരെ ശ്രദ്ധിക്കാതെ മുന്നിലുള്ള പ്ലേറ്റില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കയാണ് അദ്ദേഹം.  
നാഗാലാന്‍ഡിലെ ബി.ജെ.പി നേതാവായ ടെംജെന്‍ അലോങ് തന്റെ നര്‍മ്മബോധത്തിലൂടെയും സോഷ്യല്‍ മീഡിയ അടിക്കുറിപ്പുകളിലൂടെയും ശ്രദ്ധ നേടാറുണ്ട്.   
ജീവിത ഉപദേശങ്ങള്‍ നല്‍കാറുള്ള അദ്ദേഹം ഹൃദയസ്പര്‍ശിയായ വീഡിയോകളും പങ്കുവെക്കാറുണ്ട്.  വ്യത്യസ്ത പാചകരീതികളും ഭക്ഷണത്തോടുള്ള തന്റെ ഇഷ്ടവും കാണിക്കുന്ന ചിത്രങ്ങളും വീഡിയോകളും  അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു. പുതിയ ഫോട്ടോയില്‍ പെണ്‍കുട്ടികള്‍ ക്യാമറയിലേക്ക് നോക്കുമ്പോള്‍ രസകരമായ അടിക്കുറിപ്പോടെ ഭക്ഷണത്തോടുള്ള തന്റെ ഇഷ്ടമാണ് അലോംഗ് വ്യക്തമാക്കുന്നത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News