ട്രെയിനില്‍ തീയിട്ട അക്രമിയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്, പോലീസ് രേഖാചിത്രം തയ്യാറാക്കുന്നു

കോഴിക്കോട് - എലത്തൂരില്‍ ട്രെയിനില്‍ തീകൊളുത്തിയ ശേഷം രക്ഷപ്പെട്ട അക്രമിയുടേതെന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ചുവന്ന ഷര്‍ട്ടും പാന്റും ധരിച്ച ആളാണ് ട്രെയിനിലെ ഡി വണ്‍ കോച്ചില്‍ തീയിട്ടതെന്ന് ഈ കോച്ചിലുണ്ടായിരുന്നവര്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. ഇത് സ്ഥിരീകരിക്കുന്ന രീയിലുള്ള സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഇയാള്‍ രക്ഷപ്പെട്ട് റോഡിലേക്കെത്തുന്നതും ഫോണ്‍ വിളിക്കുന്നതും ഏതാനും നിമിഷങ്ങള്‍ക്കം ഒരു ബൈക്ക് എത്തി അതില്‍ കയറിപ്പോകുന്നതും ദൃശ്യങ്ങളിലുണ്ട്. ഇയാളുടെ മുതുകത്ത് ഒരു ബാഗും കാണുന്നുണ്ട്. കൂടുതല്‍ വ്യക്തതയുള്ള സിസിടിവി ദൃശ്യങ്ങള്‍ ലഭിക്കുമോയെന്ന പരിശോധനയിലാണ് പോലീസ്. ഇയാളുടെ രേഖാചിത്രവും പോലീസ് തയ്യാറാക്കുന്നുണ്ട്. 

 

Latest News