Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വീണക്കെതിരായ പോസ്റ്ററുമായി ബന്ധമില്ല- ഓര്‍ത്തഡോക്‌സ് സഭ

കോട്ടയം - ചര്‍ച്ച് ബില്ലിന്റെ കാര്യത്തില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് മൗനം വെടിയണമെന്ന് ആവശ്യപ്പെട്ടു പലയിടത്തും വന്ന പോസ്റ്ററും ഓര്‍ത്തഡോക്‌സ് സഭയുമായി യാതൊരു ബന്ധവുമില്ല എന്ന് വക്താവ് ഫാ. ജോണ്‍സ് എബ്രഹാം കോനാട്ട് അറിയിച്ചു. ഓര്‍ത്തഡോക്‌സ് 'യുവജനം ' എന്ന പേരില്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് ഒരു സംഘടന നിലവിലില്ല.  ഓര്‍ത്തഡോക്‌സ് സഭയുടെ 'ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജന പ്രസ്ഥാനം' എന്ന സംഘടനയ്ക്ക് ഈ പോസ്റ്ററുമായി യാതൊരു ബന്ധവുമില്ല എന്ന് സംഘടന ഭാരവാഹികള്‍ അറിയിച്ചു. മന്ത്രി വീണ ജോര്‍ജ് സഭാംഗം എന്ന നിലയില്‍ എല്ലാ കാര്യങ്ങളിലും സഭയ്ക്ക് വേണ്ട സഹായം നല്‍കിക്കൊണ്ടിരിക്കുന്നതും മന്ത്രി വീണാ ജോര്‍ജ്ജും സഭയുമായി നല്ല ബന്ധമാണുള്ളത് എന്നും അദ്ദേഹം പറഞ്ഞു

 

Latest News