തബൂക്ക്- തബൂക്കിലെ പ്രവാസി വ്യവസായ പ്രമുഖൻ വയനാട് തെക്കോടൻ യൂസഫ് ഹാജി (64) നിര്യാതനായി. ഫ്രഷ് താസജ് ബ്രോസ്റ്റ് ഗ്രൂപ്പ് മാനേജിങ് പാർട്ണറായിരുന്നു. നാലു ദിവസം മുൻപ് അൽബദയിലെ ഷോപ്പിൽവീണ് പരിക്കേറ്റതിനെതുടർന്ന് തബൂക്ക് കിംഗ് ഖാലിദ് ആശുപത്രിയിലെ വിദഗ്ധ ചികിത്സയിലായിരുന്നു. മകൻ ഹാരിസ് തബൂക്കിലുണ്ട്.