Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഹറം കാര്യവകുപ്പ് ട്വീറ്റുകൾ ഇനി ലോക ഭാഷകളിലും

വിവിധ ഭാഷകളിലുള്ള ഹറം കാര്യ പ്രസിഡൻസിയുടെ ട്വിറ്റർ അക്കൗണ്ട് ലോഞ്ചിംഗ് ഹറം ഇമാം ഡോ. ശൈഖ് അബ്ദുറഹ്മാൻ സുദൈസ് നിർവഹിക്കുന്നു.

മക്ക- ഹറം കാര്യവകുപ്പിന്റെ സേവനങ്ങളും ഇരു ഹറമുകളുമായി ബന്ധപ്പെട്ട വാർത്തകളും ഹറമുകളിൽ നടക്കുന്ന ഖുതുബകളും പ്രഭാഷണങ്ങളും പഠനക്ലാസുകളുമെല്ലാം വിവിധ ലോക ഭാഷകളിലേക്ക് വിവർത്തനം ചെയ്തു നൽകുന്ന സേവനത്തിന്റെ ഉദ്ഘാടനം  വിശുദ്ധ ഹറമുകളിലെ പരിഭാഷ വിഭാഗം തവലൻ അഹ്മദ് അൽ ഹുമൈദിയുടെ സാന്നിദ്ധ്യത്തിൽ ഹറം കാര്യവകുപ്പു മേധാവിയും മക്ക ഹറം ഇമാമുമായ ഡോ.ശൈഖ് അബ്ദുറഹ്മാൻ അൽ സുദൈസ് നിർവഹിച്ചു.

പ്രാഥമിക ഘട്ടമെന്ന നിലയിൽ ഇംഗ്ലീഷ് ഭാഷയിലുള്ള പ്രത്യേക ട്വിറ്റർ അക്കൗണ്ട് ലോഞ്ച് ചെയ്തിട്ടുണ്ട്. ഹറമുകളിൽനിന്നു പ്രക്ഷേപണം ചെയ്യപ്പെടുന്ന തീവ്രചിന്താഗതിയും ജീർണതയും വെടിഞ്ഞുള്ള ഇസ്‌ലാമിന്റെ മധ്യമ നിലപാടു ലോകം മുഴുവൻ എത്തിക്കുന്നതിന് പ്ലാറ്റുഫോമുകൾ സഹായകരമായിരിക്കും. ഇരുഹറമുകളെയും ലക്ഷ്യം വെച്ചെത്തുന്ന ലോകം മുഴുവനുമുള്ള വിശ്വാസികൾക്കു ഹറമുമായി ബന്ധപ്പെട്ട സേവനങ്ങൾ പ്രയാസരഹിതമായി എത്തിക്കുന്നതിൽ ഭരണാധികാരികൾ പ്രതിജ്ഞാബദ്ധരാണെന്നതിന് തെളിവാണ് അനുദിനം വൈവിധ്യവൽക്കരിച്ചു കൊണ്ടിരിക്കുന്ന സേവനപ്രവർത്തനങ്ങളും ഹറം വികസന പ്രവൃത്തികളുമെല്ലാം. 


 

Latest News