പത്തനംതിട്ടയില്‍ നടപ്പാലം തകർന്നു വീണ് വയോധിക മരിച്ചു

പത്തനംതിട്ട - റാന്നി ചിറക്കപ്പടിയിൽ നടപ്പാലം തകർന്നു വീണ് വയോധിക മരിച്ചു. വളകൊടികാവ് പടിഞ്ഞാറ് വയറകുന്നിൽ മറിയാമ്മ ജോൺ (എമിലി - 76 ) ആണ് മരിച്ചത്.മറിയാമ്മയും ഭർത്താവ് ജോണും  രാവിലെ  തങ്ങളുടെ കൃഷിസ്ഥലത്തിലേക്ക് പോകുന്നതിനു വേണ്ടി സമീപത്തുള്ള തോടിന് കുറുകെയുള്ള   നടപ്പാലത്തിൽ കയറിയപ്പോൾ ഇത് ഒടിഞ്ഞാണ് അപകടം ഉണ്ടായത്.സംഭവം അറിഞ്ഞെത്തിയ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് ഇരുവരെയും റാന്നിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മറിയാമ്മയുടെ ജീവൻ നഷ്ടപ്പെട്ടിരുന്നു. അപകടത്തിൽ ജോണിന്റെ കാലിന് പരിക്കേറ്റ് സ്വകാര്യ ആശുപത്രിയാൻ പ്രവേശിപ്പിച്ചു. മൃതദേഹം   പത്തനംതിട്ട ജനറൽ ആശുപത്രിയി മോർച്ചറിയിലേക്ക് മാറ്റി .

Latest News