തൃശൂരില്‍ ഗൃഹനാഥന്‍ രക്തം ചര്‍ദ്ദിച്ച് മരിച്ചു; നാലുപേര്‍ ആശുപത്രിയില്‍, ഭക്ഷ്യ വിഷബാധയെന്ന് സംശയം

തൂശൂര്‍ - തൃശൂര്‍ അവണൂരില്‍ ഗൃഹനാഥന്‍ രക്തം ചര്‍ദ്ദിച്ച് മരിച്ചു. ഭക്ഷ്യ വിഷബാധയാണെന്നാണ് സംശയം. വീട്ടിലുണ്ടായിരുന്ന മറ്റ് നാല് പേര്‍ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ചികിത്സ തേടിയിട്ടുണ്ട്. വീട്ടിലുണ്ടാക്കിയ ഇഡ്ഡലിയിന്‍ നിന്നാണ് ഭക്ഷ്യ വിഷബാധയേറ്റതെന്നാണ് സംശയിക്കുന്നത്. തങ്ങാലൂര്‍ അമ്മാനത്ത് വീട്ടില്‍ ശശീന്ദ്രന്‍ (57) ആണ് മരിച്ചത്. രക്തം ഛര്‍ദിച്ച് അവശനിലയിലാണ് ശശീന്ദ്രനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു വന്നത്. ഉടന്‍ തന്നെ മരണമടയുകയും ചെയ്തു. ശശീന്ദ്രന്റെ ഭാര്യയെയും അമ്മയെയും തോട്ടത്തിലെ രണ്ട്  തൊഴിലാളികളെയും അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരെല്ലാവരും വീട്ടിലുണ്ടാക്കിയ ഇഡ്ഡലി കഴിച്ചിരുന്നു. മകന്‍ പുറത്ത് പോയതിനാല്‍ ഇഡ്ഡലി കഴിച്ചിരുന്നില്ല. സംഭവത്തില്‍ മെഡിക്കല്‍ കോളജ് പൊലീസ് അന്വേഷണം തുടങ്ങി.

 

Latest News