ട്രംപ് അനുകൂലികളുടെ റാലിയില്‍ ഏറ്റുമുട്ടല്‍ രണ്ടു പേര്‍ക്ക് പരിക്ക്

ഹണ്ടിംഗ്ടണ്‍- അമേരിക്കയില്‍ മുന്‍ പ്രസിഡന്റ് ട്രംപിനെതിരെ കുറ്റം ചുമത്തിയതില്‍ പ്രതിഷേധിച്ച് രംഗത്തിറങ്ങിയ അനുകൂലികള്‍ അക്രമാസക്തമായതിനെ തുടര്‍ന്ന് രണ്ട് പേര്‍ക്ക് പരിക്ക്.
ഗ്രാന്‍ഡ് ജൂറി ട്രംപിനെതിരെ കുറ്റം ചുമത്തി രണ്ട് ദിവസത്തിന് ശേഷമാണ് അദ്ദേഹത്തെ പിന്തുണക്കുന്നവര്‍ പ്രതിഷേധം ആരംഭിച്ചിരിക്കുന്നത്. ക്രിമിനല്‍ കുറ്റങ്ങള്‍ നേരിടുന്ന ആദ്യത്തെ മുന്‍ യുഎസ് പ്രസിഡന്റ് എന്ന നിലയില്‍ ചരിത്രത്തില്‍ സ്ഥാനം പിടിച്ചിരിക്കയാണ് ട്രംപ്.  കുറ്റാരോപണത്തിനെതിരെ പ്രതിഷേധിക്കാന്‍ ചെറു സംഘം ഓറഞ്ച് കൗണ്ടിയില്‍ ഒത്തുകൂടി.
ഹണ്ടിംഗ്ടണ്‍ ബീച്ച് പിയറിനടുത്ത് സംഗമിച്ച നാല്‍പതോളം പേര്‍  മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍' പതാകകള്‍ പറത്തി, ദൈവം ട്രംപിനെ തുണക്കട്ടെ എന്നായിരുന്നു മുദ്രാവാക്യങ്ങള്‍.  
കുറ്റപത്രം മുദ്രവെച്ചിരിക്കുന്നതിനാല്‍ കൃത്യമായ ക്രിമിനല്‍ കുറ്റങ്ങള്‍ ഇതുവരെ വ്യക്തമായിട്ടില്ല. എന്നാല്‍ അദ്ദേഹത്തിന്റെ 2016 ലെ കാമ്പയിന്റെ അവസാനം ആരോപണം ഒതുക്കാന്‍ പോണ്‍ താരം സ്‌റ്റോമി ഡാനിയല്‍സിന് പണം നല്‍കിയതിനെ കുറിച്ചായിരുന്നു അന്വേഷണം.
ന്യൂയോര്‍ക്കിലെ ഗ്രാന്‍ഡ് ജൂറിയാണ് കുറ്റപത്രം അംഗീകരിച്ചത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News