കൊച്ചി- നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവം വിദേശ കറന്‍സി വേട്ട. ഗള്‍ഫിലേക്കു പോകാനെത്തിയ തൃശൂര്‍ സ്വദേശിയില്‍ നിന്ന് ഒന്നര കോടിയോളം രൂപ മൂല്യം വരുന്ന വിദേശ കറന്‍സി ശേഖരം പിടികൂടി. കസ്റ്റംസ് ഇയാളെ കസ്റ്റഡിയിലെടുത്തു. ഇന്നലെ അഫ്ഗാനിസ്ഥാന് പൗരനില്‍ നിന്ന് 11 കോടി രൂപ മൂല്യം വരുന്ന സൗദി റിയാല്‍, യുഎസ് ഡോളര്‍ ശേഖരം കസ്റ്റംസ് പിടികൂടിയിരുന്നു. ഈ കേസില്‍ അഫ്ഗാന് പൗരനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.