വേളാങ്കണിക്ക് തീര്‍ത്ഥാടനത്തിന് പോയ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു

തൃശൂര്‍ - ഒല്ലൂരില്‍ നിന്നും വേളാങ്കണിക്ക് തീര്‍ത്ഥാടനത്തിന് പോയ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു. നാല്‍പതോളം പേര്‍ക്ക് പരിക്കേറ്റു. തമിഴ്‌നാട്ടിലെ നാഗപട്ടണം മന്നാര്‍കുടി ഒറത്തുനാടിന് സമീപം വളവ് തിരിയുന്നതിനിടെ ബസ് മറിയുകയായിരുന്നു. നിയന്ത്രണം വിട്ട ബസ് കുഴിയിലേക്ക് പതിച്ചാണ് അപകടം.  ബസില്‍ ഉണ്ടായിരുന്ന ലില്ലി (63), റയോണ്‍ (8)  55 വയസ് പ്രായമുള്ള മറ്റൊരു സ്ത്രീ എന്നിവരാണ് മരിച്ചത്. ഇവര്‍ സംഭവ സ്ഥലത്തു വെച്ച് തന്നെ മരിച്ചു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാവാം അപകടകാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ബസ് ജീവനക്കാരന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പട്ടിക്കാടുള്ള കെ വി ട്രാവല്‍സ് എന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.

 

Latest News