ഗര്‍ഭിണിയായ യുവതിയുടെ ആത്മഹത്യയില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റില്‍

കോഴിക്കോട് - തൊട്ടില്‍പ്പാലത്ത്  ദേവര്‍കോവില്‍ കരിക്കാടന്‍പൊയിലില്‍ ഗര്‍ഭിണിയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവും ഭര്‍ത്തൃമാതാവും  അറസ്റ്റിലായി.  ഏഴു വര്‍ഷത്തോളമായി യുവതിയെ ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിക്കുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.  പുത്തന്‍പുരയില്‍ അസ്മിനയെയാണ് ദുരൂഹ സാഹചര്യത്തില്‍ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്. സംഭവത്തില്‍ ഭര്‍ത്താവ് ജംഷിദിനെയും ഭര്‍ത്തൃമാതാവ് നഫീസയെയുമാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.  ഗാര്‍ഹിക പീഡനവും ആത്മഹത്യ പ്രേരണയും ഉള്‍പ്പെടയുള്ള വകുപ്പുകള്‍ പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ മാര്‍ച്ച് 12 നാണ് അസ്മിനയെ ഭര്‍തൃ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. തുടക്കത്തില്‍ തൊട്ടില്‍പ്പാലം പൊലീസാണ് അന്വേഷണം നടത്തിയതെങ്കിലും പരാതിയെ തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയായിരുന്നു.

 

Latest News