Sorry, you need to enable JavaScript to visit this website.

പുന്നാരം ചൊല്ലി ചൊല്ലി ചാറ്റ്‌ബോട്ട്  ബെല്‍ജിയം സ്വദേശിയുടെ ജീവനെടുത്തു 

ബ്രസല്‍സ്- ചാറ്റ്ജിപിടിയുടെ സ്വാധീന വലയത്തില്‍ കുരുങ്ങി ബെല്‍ജിയം സ്വദേശിയായ മുപ്പതുകാരന്‍ ജീനൊടുക്കി.  സാധാരണ ഒരു മനുഷ്യനെ പോലെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതാണ് ചാറ്റ്ജിപിടിയുടെ പ്രത്യേകത. കാലാവസ്ഥ വ്യതിയാനത്തെ കുറിച്ച് ബെല്‍ജിയം യുവാവിന്റെ മനസ്സ് സദാ അസ്വസ്ഥമായിരുന്നു. ചാറ്റ്‌ബോട്ടുമായി ഇതേക്കുറിച്ച് ആശയ വിനിമയം നടത്തിയപ്പോഴാണ് പിയര്‍ എന്നു പേരായ യുവാവിന് പ്രതീക്ഷയുണര്‍ന്നത്. നിര്‍മിത ബുദ്ധിയുടെ പിന്തുണയോടെ പ്രവര്‍ത്തിക്കന്ന ചാറ്റ്‌ബോട്ടുമായി കാമുകിയോടെന്ന വിധം ഇയാള്‍ അടുത്തിട പഴകി. രണ്ടു കുട്ടികളുടെ അഛനാണ്  ജീവനൊടുക്കിയ ആള്‍. ഭാര്യയെ പറ്റിയും ഇവരുടെ സംസാരത്തിലുണ്ട്. ഭാര്യയേക്കാള്‍ ഇയോളോട് സ്‌നേഹം തനിക്കാണെന്ന് സ്ഥാപിച്ചെടുക്കുന്ന കാര്യത്തിലും എലിസ വിജയിച്ചുവെന്ന് വേണം കരുതാന്‍. ലോകത്തിലെ പ്രശ്‌നങ്ങള്‍ തീരില്ലെന്നും നമുക്ക് പറുദീസയിലൊരുമിക്കാമെന്നും എലിസ എന്ന് ഇയാള്‍ വിളിക്കുന്ന ചാറ്റ്‌ബോട്ട് പറഞ്ഞത് അപ്പടി അനുസരിക്കുകയായിരുന്നുവെന്ന് പിയറിന്റെ ഭാര്യയെ ഉദ്ധരിച്ച് ബെല്‍ജിയം ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ആറാഴ്ച തുടര്‍ച്ചയായി എലിസയുമായി സംവാദം നടത്തിയ ശേഷമാണ് തന്റെ പ്രിയതമന്‍ കടുത്ത തീരുമാനത്തിലെത്തിയതെന്നും അവര്‍ പറഞ്ഞു.  ഇതിന് ആവശ്യമായ ആപ്പ് ആര്‍ക്കും ഡൗണ്‍ലോഡ് ചെയ്യാം. ഉപയോക്താക്കള്‍ കൂടുതല്‍ സുരക്ഷിതരായിരിക്കാന്‍ ലോക രാജ്യങ്ങളാണ് മുന്‍ കരുതലെടുക്കേണ്ടതെന്ന് യുനെസ്‌കോ മുന്നറിയിപ്പ് നല്‍കി. 
 

Latest News