ഒബാമയെ പിന്തള്ളി ട്വിറ്ററില്‍ കൂടുതല്‍ ഫോളോവേഴ്‌സ് മസ്‌കിന്

വാഷിങ്ടണ്‍- ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ പേര്‍ പിന്തുടരുന്ന വ്യക്തി ട്വിറ്ററിന്റെ മുതലാളി ഇലോണ്‍ മസ്‌ക്. നേരത്തെ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയായിരുന്നു ആളുകള്‍ പിന്തുടരുന്നതില്‍ മുന്നിലുണ്ടായിരുന്നത്. 

ഒബാമയെ 133 ദശലക്ഷം പേര്‍ പിന്തുടരുമ്പോള്‍ മസ്‌കിനെ 133.1 ദശലക്ഷം പേരാണ് പിന്തുടരുന്നത്. 2022 ഒക്ടോബര്‍ 27നാണ് മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തത്. ട്വിറ്ററിന്റെ തലപ്പത്തെത്തുമ്പോള്‍ മസ്‌കിന് 110 മില്യന്‍ ഫോളോവേഴ്‌സാണ് ഉണ്ടായിരുന്നത്. അതാണ് പ്രതിദിനം ശരാശരി ഒരുലക്ഷം നിരക്കില്‍ വര്‍ധിച്ച് മസ്‌കിന്റെ ഫോളോവേഴ്‌സ് 133.1 ദശലക്ഷമായത്.

Latest News