റിയാദ് - ഗുറാബി ഏരിയയിലെ മലർവാടി റോസ് യൂനിറ്റ് കുരുന്നകൾക്കായി ഇഫ്താർ സംഗമം നടത്തി. ഗുറാബി പാർക്കിൽ നടത്തിയ ഹൃദ്യമായ പരിപാടിയിൽ യൂനിറ്റിലെ കൂട്ടുകാർ നോമ്പുതുറക്കായി തയ്യാറാക്കി കൊണ്ട് വന്ന വിഭവങ്ങൾ പരസ്പരം ഷെയർ ചെയ്ത് കഴിച്ചു. ഷഹീല സിദ്ദീഖ്, റൻസില ഷറഫിൻ, ജസീല അസ്മർ, ഷാക്കിറ ഇഖ്ബാൽ, നസീബ അബ്ദുസ്സലാം എന്നിവർ നേതൃത്വം നൽകി.
സുലൈമാനിയ അൽഖസാ പാർക്കിൽ വെച്ചു മലർവാടി ഒലയദല്ല ഏരിയ കുട്ടികളുടെ ഇഫ്താർ വിരുന്നൊരുക്കി. പ്രൊവിൻസ് കോഓർഡിനേറ്റർ സാജിദ് ചേന്ദമംഗല്ലൂർ റമദാൻ സന്ദേശം നൽകി. സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും ആശംസ കാർഡുകൾ കുട്ടികൾ പരസ്പരം കൈമാറി. മെന്റർമാരായ ഷഹനാസ്, സജിത, സജീന, ഫജ്‌ന, ലിപി, ഫസൽ, സഹിൽ, ഹാരിസ്, ഷഹദാൻ എന്നിവർ നേതൃത്വം നൽകി.