സ്‌പൈഡര്‍മാന്‍ താരങ്ങള്‍ മൂന്നാറില്‍; ടൂറിസം വകുപ്പ് ജനങ്ങളെ വിഡ്ഢികളാക്കി

തിരുവനന്തപുരം- കേരള ടൂറിസം ഔദ്യോഗിക ഫേസ്ബുക്ക്, ട്വിറ്റര്‍ പേജുകളില്‍ പങ്കുവെച്ച സ്‌പൈഡര്‍മാന്‍ താരങ്ങളുടെ ചിത്രം വിവാദമായി. മൂന്നാര്‍, കേരള ടൂറിസം എന്നീ ടാുഗകള്‍ നല്‍കിയാണ് മൂന്നാര്‍ പശ്ചാത്തലത്തില്‍ സ്‌പൈഡര്‍മാന്‍:
നോ വേ ഹോം താരങ്ങളായ ടോം ഹോലന്‍ഡിന്റേയും സെന്‍ഡേയുടേയും ചിത്രം പോസ്റ്റ് ചെയ്തത്. ഗസ്സ് ഹു വി സ്‌പോട്ടഡ് ഫാര്‍ എവേ എന്നാണ് എപ്രില്‍ ഫൂള്‍ ദിനത്തില്‍ ഫേസ് ബുക്കിലും ട്വിറ്ററിലും പോസ്റ്റ് ചെയ്ത ഫോട്ടോയുടെ അടിക്കുറിപ്പ്.
കേരളത്തിലെ ജനങ്ങള്‍ ഏപ്രില്‍ ഫൂളാക്കിയെന്ന് ആരോപിച്ച് നിരവധി പേരാണ് ഫേസ് ബുക്ക് പേജില്‍ കമന്റ് ചെയ്തിരിക്കുന്നത്. ലോക വിഡ്ഢിദിനം ആയതിനാല്‍ പോസ്റ്റില്‍ കുറ്റം പറയാന്‍ പറ്റില്ല, ഈ പേജിന് ലോകത്തിനുമുമ്പില്‍ ഒരു സ്ഥാനം ഉണ്ടായിരുന്നു, അതും നശിപ്പിച്ചു തുടങ്ങി തെറി കമന്റുകളും ധാരാളമായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
താരങ്ങള്‍ മൂന്നാര്‍ സന്ദര്‍ശിക്കാനെത്തിയെന്ന് വ്യാഖ്യാനിക്കുന്ന അടിക്കുറിപ്പും ചിത്രവുമാണ് കേരള ടൂറിസം പേജില്‍ ഷെയര്‍ ചെയ്തത്.
ഇരുവരുടേയും എഡിറ്റ് ചെയ്ത ചിത്രമാണിതെന്നും  ഇരുവരും ബോസ്റ്റണില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ മൂന്നാറിലെത്തിയെന്ന തരത്തില്‍ പ്രചരിപ്പിക്കുകയാണെന്നും നെറ്റിസണ്‍സ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ വര്‍ഷം ബോസ്റ്റണില്‍ നിന്നെടുത്തതാണ് ചിത്രം.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News