Sorry, you need to enable JavaScript to visit this website.

മോഡിയുടെ വിദ്യാഭ്യാസത്തില്‍ സംശയം വര്‍ധിച്ചെന്ന് കെജ് രിവാൾ; കാരണം ഗുജറാത്ത് ഹൈക്കോടതി ഉത്തരവ്

ന്യൂദല്‍ഹി-പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച് അറിയാന്‍ അവകാശമുള്ള ജനങ്ങള്‍ ഗുജറാത്ത് ഹൈക്കോടതിയുടെ വിധിയില്‍ അമ്പരന്നിരിക്കുകയാണെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍.
മോഡിയുടെ ബിരുദത്തെക്കുറിച്ചുള്ള വിവരങ്ങള്‍ കെജ്‌രിവാളിന് നല്‍കാന്‍ ഗുജറാത്ത് സര്‍വകലാശാലയോട് ആവശ്യപ്പെട്ട കേന്ദ്ര വിവരാവകാശ കമ്മീഷന്റെ (സിഐസി) ഏഴ് വര്‍ഷം പഴക്കമുള്ള ഉത്തരവാണ് ഗുജറാത്ത് ഹൈക്കോടതി വെള്ളിയാഴ്ച റദ്ദാക്കിയത്.

സിഐസി ഉത്തരവിനെതിരെ ഗുജറാത്ത് സര്‍വകലാശാലയുടെ അപ്പീല്‍ അനുവദിച്ചുകൊണ്ട് ജസ്റ്റിസ് ബിരേന്‍ വൈഷ്ണവ് കെജ് രിവാളിന് 25,000 രൂപ പിഴ ചുമത്തുകയും തുക നാലാഴ്ചയ്ക്കകം ഗുജറാത്ത് സ്‌റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയില്‍ (ജിഎസ്എല്‍എസ്എ) അടക്കാന്‍  ആവശ്യപ്പെടുകയും ചെയ്തു.

ഹൈക്കോടതി ഉത്തരവില്‍ രാജ്യം മുഴുവന്‍ സ്തംഭിച്ചിരിക്കുകയാണ്.  ജനാധിപത്യത്തില്‍ വിവരങ്ങള്‍ അന്വേഷിക്കാനും ചോദ്യങ്ങള്‍ ഉന്നയിക്കാനുമുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കണം-കെജ് രിവാള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഹൈക്കോടതിയുടെ ഉത്തരവ് പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസത്തില്‍ സംശയം വര്‍ദ്ധിപ്പിച്ചിരിക്കയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പ്രധാനമന്ത്രി ഗുജറാത്ത് യൂണിവേഴ്‌സിറ്റിയിലോ ദല്‍ഹി യൂണിവേഴ്‌സിറ്റിയിലോ പഠിച്ചിരുന്നെങ്കില്‍ അവര്‍ അത് ആഘോഷിക്കേണ്ടതായിരുന്നു, പകരം അവര്‍ വിവരങ്ങള്‍ മറച്ചുവെക്കുകയാണെന്ന് ദല്‍ഹി മുഖ്യമന്ത്രി പറഞ്ഞു.മോഡിക്ക് സാധുവായ ബിരുദമുണ്ടെങ്കില്‍ എന്തുകൊണ്ട് ഗുജറാത്ത് സര്‍വ്വകലാശാല അത് കാണിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

മോഡിയുടെ ധാര്‍ഷ്ട്യം മൂലമോ ബിരുദം വ്യാജമായതിനാലോ ആണ് വിവരങ്ങള്‍ നല്‍കാത്തത്. പ്രധാനമന്ത്രിയുടെ അക്കാദമിക് യോഗ്യതയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ ഗുജറാത്ത് സര്‍വ്വകലാശാല തയ്യാറാകാത്തതിന് ഈ രണ്ട് കാരണങ്ങളില്‍ കൂടുതലൊന്നും കാണുന്നില്ല.
വളരെയധികം ദാരിദ്ര്യമുള്ള രാജ്യത്ത് നിരക്ഷരനാകുന്നത് കുറ്റമോ പാപമോ' അല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'കുടുംബങ്ങളിലെ സാമ്പത്തിക സ്ഥിതി കാരണം പലരും ഔപചാരിക വിദ്യാഭ്യാസം നേടുന്ന അവസ്ഥയിലല്ല. സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷങ്ങള്‍ക്ക് ശേഷവും ഇത്തരം ദാരിദ്ര്യം രാജ്യത്തെ ബാധിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ 'ടോപ്പ് മാനേജര്‍' ആയതിനാല്‍, മോഡിക്ക് ശാസ്ത്രവും സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട നിരവധി സുപ്രധാന തീരുമാനങ്ങള്‍ ഓരോ ദിവസവും എടുക്കേണ്ടി വരുന്നുണ്ട്. പ്രധാനമന്ത്രിക്ക് വിദ്യാഭ്യാസമില്ലെങ്കില്‍, അധികാരികളും പലതരത്തിലുള്ള ആളുകളും വന്ന് എവിടെനിന്നും ഒപ്പ് വാങ്ങും, നോട്ട് നിരോധനം (നോട്ടുനിരോധനം) മൂലം രാജ്യം വളരെയധികം കഷ്ടപ്പെടേണ്ടി വന്ന കാര്യവും കെജ് രിവാള്‍ ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി മോഡി വിദ്യാസമ്പന്നനായിരുന്നുവെങ്കില്‍ നോട്ട് നിരോധനം നടപ്പാക്കില്ലായിരുന്നുവെന്നും ദല്‍ഹി മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News