Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പുഴയില്‍ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങിമരിച്ചു

കണ്ണൂര്‍ - കൊട്ടിയൂരില്‍  ഇരട്ടത്തോട് ബാവലിപ്പുഴയിലെ താല്‍ക്കാലിക തടയണയില്‍  കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി മരിച്ചു. കേളകം ഒറ്റപ്ലാവിലെ നെടുമറ്റത്തില്‍ ലിജോ ജോസ് (32), മകന്‍ നെബിന്‍ ജോസഫ് (6) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് അപകടമുണ്ടായത്. നെബിനെ നീന്തല്‍ പരിശീലിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ കുട്ടി പുഴയുടെ അടിത്തട്ടിലെ ചെളിയില്‍ മുങ്ങിപ്പോകുകയായിരുന്നു. നെബിനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ ലിജോ ജോസും ചളിയില്‍ അകപ്പെട്ടു. സംഭവമറിഞ്ഞ് എത്തിയ നാട്ടകാര്‍ രണ്ടു പേരെയും കരയ്‌ക്കെടുത്ത് പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

 

Latest News