(ബാലുശ്ശേരി) കോഴിക്കോട് - ക്ഷേത്രത്തിലെ പന്തൽ പൊളിക്കലുമായി ബന്ധപ്പെട്ട സംഘർഷത്തിനിടെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ബാലുശ്ശേരി എരമംഗലം ബിനീഷ് കുമാറാണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.
കഴിഞ്ഞ മാസം 27-നാണ് കൊളത്തൂർ കര്യാത്തൻകോട് ക്ഷേത്രത്തിലെ പന്തൽ പൊളിക്കലുമായി ബന്ധപ്പെട്ട് സംഘർഷമുണ്ടായത്.
മർദ്ദനമേറ്റ ബിനീഷിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം അന്വേഷണം തുടരുകയാണ്. ബിനീഷിനെ മർദ്ദിച്ച ആളുകളെ തിരിച്ചറിഞ്ഞെങ്കിലും ഇതുവരെയും പിടികൂടിയിട്ടില്ലെന്നും ഊർജിത ശ്രമത്തിലാണെന്നും പോലീസ് പറഞ്ഞു.
വാട്ട്‌സാപ്പിൽ സ്റ്റാറ്റസിട്ട് ഐ.ഐ.ടി വിദ്യാർത്ഥി ജീവനൊടുക്കി
ചെന്നൈ - മദ്രാസ് ഐ.ഐ.ടിയിലെ പി.എച്ച്.ഡി വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വാട്ടസാപ്പിൽ സ്റ്റാറ്റസ് ഇട്ട ശേഷമാണ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തത്. ബംഗാൾ സ്വദേശിയായ സച്ചിൻകുമാർ ജെയിൻ (31) ആണ് ജീവനൊടുക്കിയതത്.
വെള്ളിയാഴ്ച രാവിലെ ഐ.ഐ.ടി ക്യാമ്പസിൽ എത്തിയ സച്ചിൻ അവിടെ നിന്ന് ആരോടും പറയാതെ വേളാച്ചേരി ബ്രാഹ്മിൻ സ്ട്രീറ്റിലെ വാടക വീട്ടിലേക്ക് മടങ്ങുകയായിരുന്നു. 'ഐ ആം സോറി, നോട്ട് ഗുഡ് ഇനഫ്' എന്ന മെസേജാണ് സച്ചിൻ വാട്‌സാപ്പിൽ സ്റ്റാറ്റസായി ആദ്യം കുറിച്ചത്. ഇതു കണ്ട സുഹൃത്തുക്കൾ ഉടനെ സച്ചിന്റെ വീട്ടിലെത്തുകയായിരുന്നു. അപ്പോഴാണ് ഡൈനിംഗ് ഹാളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനു മുമ്പേ മരിച്ചതായി അത്യാഹിത വിഭാഗത്തിലെ ഡോക്ടർമാർ പറഞ്ഞു. തുടർന്ന് പോലീസിനെ അറിയിച്ച് തുടർ നടപടികൾ സ്വീകരിക്കുകയായിരുന്നു.






