Sorry, you need to enable JavaScript to visit this website.

ഇന്ത്യയിലെ കോവിഡ്  കേസുകളില്‍ നേരിയ കുറവ്

ന്യൂദല്‍ഹി- രാജ്യത്തെ കോവിഡ് കേസുകളില്‍ നേരിയ കുറവ്. 24 മണിക്കൂറിനിടെ 2994 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ചികിത്സയിലുള്ളവരുടെ എണ്ണം 16,354 ആയി ഉയര്‍ന്നു. ഇതുവരെ 4,41,71,551 പേര്‍ രോഗമുക്തി നേടി. 1.19 % ആണ് മരണനിരക്ക്. ജനങ്ങളോട് മാസ്‌ക് ധരിക്കണമെന്നും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ടെസ്റ്റ് ചെയ്യണമെന്നും മേദാന്ത ആശുപത്രിയിലെ ഡോ.അരവിന്ദ് കുമാര്‍ അറിയിച്ചു. നിലവില്‍ ടെസ്റ്റ് വര്‍ധിച്ചതുകൊണ്ടാണ് രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിച്ചതെന്നും നിലവില്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍ ഗുരുതര സ്വഭാവമുള്ളവയല്ലെന്നും ഡോ.അരവിന്ദ് വ്യക്തമാക്കി.നിലവില്‍ ശ്വാസകോശ സംബന്ധ രോഗമുള്ളവര്‍ പുതിയ വേരിയന്റിനെ സൂക്ഷിക്കണമെന്നും സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ഡോ.അരവിന്ദ് അറിയിച്ചു.

Latest News