Sorry, you need to enable JavaScript to visit this website.

മാനനഷ്ട കേസില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്നും ഒഴിവാക്കണം, രാഹുല്‍ ഗാന്ധി കോടതിയില്‍ 

ന്യൂദല്‍ഹി- മാനനഷ്ട കേസില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്നും ഒഴിവാക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ അപേക്ഷ ഗുജറാത്ത് ഭിവണ്ടി മജിസ്‌ത്രേട്ട്  കോടതി ഇന്ന് പരിഗണിക്കും. മഹാത്മാഗാന്ധി വധത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന പരാമര്‍ശത്തിന് എതിരായാണ് കേസ്.ആര്‍എസ്എസ് പ്രവര്‍ത്തകനായ രാജേഷ് കുന്റെ ആണ് ആണ് പരാതിക്കാരന്‍. താന്‍ ലോകസഭ അംഗവും, രാഷ്ട്രീയ നേതാവും ആയതിനാല്‍ ധാരാളം യാത്ര ചെയ്യേണ്ടതുണ്ടെന്നും, അതിനാല്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്നും ഒഴിവാക്കണം എന്നുമാണ് രാഹുലിന്റെ അപേക്ഷ. എന്നാല്‍ സമാനമായ കേസില്‍ ശിക്ഷിക്കപ്പെട്ട രാഹുലിനെ അയോഗ്യനാക്കിയെന്നും, അപേക്ഷക്ക് നിലവില്‍ പ്രസക്തി ഇല്ലെന്നും പരാതിക്കാരന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.
അതേസമയം രാഹുല്‍ ഗാന്ധിക്കെതിരെ ഹരിദ്വാര്‍ കോടതിയില്‍ വീണ്ടും മനനഷ്ട കേസ് ഫയല്‍ ചെയ്തു.കമല്‍ ഭണ്ടോരിയ എന്ന ആര്‍എസ്എസ് പ്രവര്‍ത്തകനാണ്, ഭാരത് ജോഡോ യാത്രയ്ക്കിടെ കുരു ക്ഷേത്രയില്‍ വച്ച് ആര്‍എസ്എസിനെ 21 ആം നൂറ്റാണ്ടിലെ കൗരവര്‍ എന്ന് വിശേഷിപ്പിച്ചതിനെതിരെ കോടതിയെ സമീപിച്ചത്. ഈ മാസം 12 ന് കേസ് കോടതി പരിഗണിക്കും.

Latest News