ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു ; തിരക്കില്‍ പെട്ട് ഒരാള്‍ മരിച്ചു, 15 പേര്‍ക്ക് പരിക്ക്

പാലക്കാട് - ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞതിനെ തുടര്‍ന്നുണ്ടായ തിരക്കില്‍ പെട്ട് ഒരാള്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. പിരായിരി കല്ലേക്കാട് പാളയത്തെ മാരിയമ്മന്‍ ഉത്സവത്തിനിടയിലാണ് സംഭവം. വള്ളിക്കോട് സ്വദേശി ബാലസുബ്രഹ്‌മണ്യനാണ് (63) മരിച്ചത്. ഉത്സവത്തിന്റെ ഭാഗമായുള്ള എളുന്നള്ളത്തിനാണ് പുത്തൂര്‍ ഗണേശന്‍ എന്ന ആനയെ കൊണ്ടു വന്നിരുന്നത്. എളുന്നള്ളത്ത് അവസാനിച്ച് ക്ഷേത്രത്തിലെത്തിയപ്പോള്‍ വെട്ടിക്കെട്ട് നടത്തിയതിനെ തുടര്‍ന്ന് ആന ഇടഞ്ഞ് ഓടുകയായിരുന്നു. ആനപ്പുറത്തിരുന്നവര്‍ രക്ഷപ്പെട്ടു. ആളുകള്‍ ജീവനും കൊണ്ട് ഓടുന്നതിനിടയില്‍ കൂട്ടത്തിലുണ്ടായിരുന്ന ബാലസുബ്രഹ്‌മണ്യന്‍ നിലത്തു വീഴുകയായിരുന്നു. പിന്നീട് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. തിരക്കിനിടയില്‍ പരിക്കേറ്റ 15 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 

 

Latest News