ഏഴ് വയസ്സുകാരിയുടെ കാലില്‍ ചട്ടുകം ചൂടാക്കി പൊള്ളിച്ച രണ്ടാനച്ഛന്‍ അറസ്റ്റില്‍

കല്‍പ്പറ്റ - ഏഴു വയസുകാരിയുടെ കാലില്‍ ചട്ടുകം ചൂടാക്കി പൊള്ളിച്ച് ക്രൂരത കാട്ടിയ രണ്ടാനച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. കല്‍പ്പറ്റ സ്വദേശി വിഷ്ണുവാണ് പിടിയിലായത്. വയനാട്ടില്‍ ഇരട്ടക്കുട്ടികളില്‍ ഒരാളെയാണ് കല്‍പ്പറ്റ സ്വദേശിയായ വിഷ്ണു ഗുരുതരമായി പൊള്ളിച്ചത്. സംഭവം കണ്ട നാട്ടുകാര്‍ ചൈല്‍ഡ് ലൈനിലും പോലീസിലും വിവരമറിയിക്കുകയായിരുന്നു. വിഷ്ണുവിനെ കല്‍പ്പറ്റ പോലീസ് അറസ്റ്റ് ചെയ്തു. ഏഴ് വയസുകാരിയുടെ വലതുകാലിലാണ് പൊള്ളലേല്‍പ്പിച്ചത്. കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരട്ടകളില്‍ രണ്ടാമത്തെ കുട്ടിയെയും ഇയാള്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നതായി പോലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.  കുട്ടികളെയും അമ്മയെയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാന്‍ ചൈല്‍ഡ് ലൈന്‍ അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. .

 

Latest News