Sorry, you need to enable JavaScript to visit this website.

അസീറിൽ പുസ്തക വിതരണത്തിന് തുടക്കമായി

ഖമീശ് മുഷൈത്ത്- അസീർ മേഖലയിൽ 2023 ലെ പുതിയ അധ്യയന വർഷത്തിലേക്കുള്ള പുസ്തക വിതരണത്തിന് തുടക്കമായി. ലന അഡ്വാൻസ്ഡ് ഇന്റർനാഷണൽ സ്‌കൂളിൽ നടന്ന ചടങ്ങിൽ ഒ.ഐ.സി.സി സൗദി ദക്ഷിണമേഖലാ കമ്മറ്റി പ്രസിഡന്റും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് ജീവകാരുണ്യവിഭാഗം സമിതി അംഗവുമായ അഷ്‌റഫ് കുറ്റിച്ചൽ പുസ്തക വിതരണം ഉദ്ഘാടനം ചെയ്തു. 
പൂർണ്ണമായും മലയാളി മാനേജ്‌മെന്റിന്റെ മേൽനോട്ടത്തിൽ കൂടുതൽ പ്രഗൽഭരായ അധ്യാപകരെ ഉൽപ്പെടുത്തി ഏപ്രിൽ രണ്ടിനു പുതിയ അധ്യയനവർഷം  ആരംഭിക്കുന്ന ലന സ്‌കൂൾ അസീർ മേഖലയിലെ സി.ബി.എസ്.സിയുടെ ലൈസൻസുള്ള രണ്ടാമത്തെ ഇന്ത്യൻ സ്‌കൂൾ ആണ്. അസീർ മേഖലയിൽ മികച്ച സ്‌കൂളിന്റെ അപര്യാപ്തത ഈ പ്രദേശത്ത് ജോലിതേടി വന്നിരുന്ന മലയാളികൾ ഉൾപ്പടെയുള്ള ഇന്ത്യൻ സമൂഹത്തിന്നു ഇവിടെ തുടരുന്നതിന്നു വലിയൊരു വെല്ലുവിളി ആയിരുന്നു. പുസ്തക വിതരണോദ്ഘാടനത്തിൽ ഒ.ഐ.സി.സി ദക്ഷിണമേഖലാ ജനറൽ സെക്രട്ടറി പ്രകാശൻ നാദാപുരം, റോയി മൂത്തേടം, രാധാകൃഷ്ണൻ പാലകുളങ്ങര, ഹബാബ് റഹ്‌മാൻ, റഫീഖ് അൻസാരി, ബിനു ജോസഫ്, അസീർ പ്രവാസി സംഘം നേതാക്കളായ സുരേഷ് മാവേലിക്കര, റഷീദ്, വഹാബ്, രാജഗോപാൽ, ഷൗക്കത്ത്, കൂടാതെ മേഖലയിലെ പ്രമുഖരായ സാംസ്‌കാരിക നേതാക്കളും, സാമൂഹിക പ്രവർത്തകരും, സംഘടാനാ ഭാരവാഹികളും പ്രതിനിധികളും, രക്ഷിതാക്കളും പങ്കെടുത്തു.  

 

Latest News