Sorry, you need to enable JavaScript to visit this website.

കോവിഡിനേക്കാള്‍ മാരകം; ആഫ്രിക്കയില്‍ പുതിയ രോഗം, 24 മണിക്കൂറിനകം മരണം

ബുജുംബുറ- കോവിഡിനേക്കാളും മാരകമായ വൈറസ് ആഫ്രിക്കയിലെ ബുറുണ്ടിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. മൂക്കില്‍ നിന്ന് രക്തസ്രാവമുണ്ടായി 24 മണിക്കൂറിനുള്ളില്‍ രോഗി മരിക്കുന്ന അജ്ഞാത രോഗം പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ബുറുണ്ടിയുടെ വടക്കുകിഴക്കന്‍ മേഖലയില്‍ മൂന്ന് ജീവന്‍ അപഹരിച്ചു.
പനി തന്നെയാണ് രോഗലക്ഷണം. മാര്‍ബര്‍ഗ്, എബോള വൈറസുകളെ പോലെ ഈ വൈറസ് ചെറിയ രക്തക്കുഴലുകളുടെ ഭിത്തികളെ നശിപ്പിക്കുന്നു. മാര്‍ബര്‍ഗ്, എബോള വെറുകളല്ലെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് പറയുന്നു.
വൈറസ് സംബന്ധിച്ച തീരുമാനമെടുക്കുന്നതിന്  നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പബ്ലിക് ഹെല്‍ത്തില്‍ നിന്നുള്ള റിപ്പോര്‍ട്ട് കാത്തിരിക്കയാണെന്ന്  പ്രവിശ്യാ ഗവര്‍ണറും വിദഗ്ധരും പറഞ്ഞു.
മരിച്ചവര്‍ ഗിറ്റോബ് സമുദായത്തില്‍ നിന്നുള്ളവരാണെന്നാണ് റിപ്പോര്‍ട്ട്. ബാസിറോ മേഖലയിലെ മിഗ്വ കുന്നിന് സമീപമാണ് ഇവര്‍ താമസിച്ചിരുന്നത്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട എല്ലാ കേസുകളും ഇവിടെ നിന്നുള്ളതാണെന്ന് അധികൃതര്‍ അറിയിച്ചു.
വയറുവേദന, മൂക്കിലൂടെയുള്ള രക്തസ്രാവം, കഠിനമായ തലവേദന, കടുത്ത പനി, ഛര്‍ദ്ദി, തലകറക്കം എന്നിവയെല്ലാം ലക്ഷണങ്ങളില്‍ ഉള്‍പ്പെടുന്നു. രോഗം പടരുമെന്നും മരണസംഖ്യ ഉയരുമെന്നുമുള്ള ഭീതിയിലാണ് ബുറുണ്ടി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News