ജിദ്ദ - വിശുദ്ധ റമദാനില്‍ പകല്‍ സമയത്ത് തുറന്ന് പ്രവര്‍ത്തിച്ച കഫ്റ്റീരിയ അടപ്പിച്ചു. സ്ഥാപനം അടപ്പിക്കുന്നതിന് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവര്‍ണറുമായ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.
സ്ഥാപന ഉടമയെയും ജീവനക്കാരെയും അറസ്റ്റ് ചെയ്ത് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതിനും ഗവര്‍ണര്‍ ഉത്തരവിട്ടു. സ്ഥാപത്തിനും ഉടമക്കും ജീവനക്കാര്‍ക്കുമെതിരെ സ്വീകരിച്ച നടപടികളെ കുറിച്ച് തനിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന്‍ നിര്‍ദേശിച്ചു.
ജിദ്ദയില്‍ പകല്‍ സമയത്ത് കഫ്റ്റീരിയ തുറന്നിട്ട് ഉപയോക്താക്കളെ സ്വീകരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ ദൃശ്യം സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ടാണ് സ്ഥാപനം അടപ്പിക്കുന്നതിനും ഉടമയെയും ജീവനക്കാരെയും അറസ്റ്റ് ചെയ്ത് ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതിനും ഗവര്‍ണര്‍ ഉത്തരവിട്ടത്.