ട്രംപ് കീഴടങ്ങുമ്പോള്‍ വിലങ്ങിടില്ലെന്ന് അഭിഭാഷകന്‍

ന്യൂയോര്‍ക്ക്- ക്രിമിനല്‍ കുറ്റങ്ങള്‍ നേരിടുന്ന മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അടുത്താഴ്ച കീഴടങ്ങുമ്പോള്‍ അദ്ദേഹത്തെ കൈവിലങ്ങ് അണിയിക്കില്ലെന്ന് അഭിഭാഷകന്‍ ജോ ടകോപിന പറഞ്ഞു. താന്‍ കുറ്റക്കാരനല്ലെന്ന് ട്രംപ് കോടതിയെ അറിയിക്കുമെന്ന് അദ്ദേഹത്തിന്റെ മറ്റൊരു അഭിഭാഷകയായ സൂസന്‍ നെഷെല്‍സും പറഞ്ഞു.
കൈവിലങ്ങ് ധരിപ്പിക്കില്ലെങ്കിലും ട്രംപ് സാധാരണ പ്രതികള്‍ ചെയ്യാറുള്ളതുപോലെ വിരലടയാള പരിശോധനക്ക് വിധേയനാകേണ്ടിവരും. അശ്ലീല താരത്തിന് പൊതുഫണ്ടില്‍നിന്ന് പണം നല്‍കിയെന്നതാണ് ട്രംപ് നേരിടുന്ന കുറ്റം.

 

Latest News