Sorry, you need to enable JavaScript to visit this website.
Wednesday , May   31, 2023
Wednesday , May   31, 2023

ലോകായുക്ത വിധി: ഫുൾബെഞ്ചിന് വിട്ടാലും മുഖ്യമന്ത്രിക്ക് രക്ഷപ്പെടാൻ കഴിയില്ല: ചെന്നിത്തല

കൊച്ചി- ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന കേസിൽ ലോകയുക്ത വിധി വൈകിപ്പിച്ചതിൽ അസ്വാഭാവികതയുണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ലോകായുക്തക്ക് മുമ്പിലുള്ളത് സത്യസന്ധമായ കേസാണ്. ഫുൾ ബെഞ്ചിന് വിട്ടാലും മുഖ്യമന്ത്രിക്ക് രക്ഷപ്പെടാൻ കഴിയില്ല. 
ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന കേസിൽ മുഖ്യമന്ത്രി കുറ്റക്കാരനാണ്. ലോകായുക്തയുടെ പല്ലും നഖവും പറിച്ച് കൊണ്ട് രക്ഷപ്പെടാനാണ് ഭേദഗതി കൊണ്ടുവന്നത്. 
ഗവർണർ ഒപ്പിടാത്തത് കൊണ്ട് അത് നടന്നില്ല. മുഖ്യമന്ത്രി കാണിച്ചത് സ്വജന പക്ഷപാതമാണ്, അഴിമതിയാണ്. മുഖ്യമന്ത്രിക്കെതിരെ കൃത്യമായ തെളിവുകൾ ഉണ്ട്. ലോകായുക്ത വിധി വൈകിച്ചത് തെറ്റാണ്.
ലോകായുക്തയ്ക്ക് മുമ്പിൽ എത്തുന്ന കേസുകൾ വേഗത്തിൽ തീർപ്പ് കൽപിക്കണം. ലോകായുക്ത വിധി വൈകിപ്പിച്ചതിൽ അസ്വാഭാവികതയുണ്ടെന്നും രമേശ് ചെന്നിത്തല കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

Latest News