Sorry, you need to enable JavaScript to visit this website.

നാസയുടെ ചന്ദ്രനില്‍ നിന്ന് ചൊവ്വയിലേക്ക് പദ്ധതി തലവന്‍ ഇന്ത്യന്‍ വംശജന്‍ അമിത് ക്ഷത്രിയ

വാഷിംഗ്ടണ്‍- അമേരിക്കന്‍- ഇന്ത്യന്‍ വംശജന്‍  എഞ്ചിനീയര്‍ അമിത് ക്ഷത്രിയ നാസയുടെ മൂണ്‍ ടു മാര്‍സ് പ്രോഗ്രാം തലവന്‍. നാസ പുതുതായി ആരംഭിച്ച പദ്ധതിയാണ് മൂണ്‍ ടു മാര്‍സ് പ്രോഗ്രാം. സോഫ്റ്റ്വെയര്‍, റോബോട്ടിക്സ് എഞ്ചിനീയറാണ് അമിത് ക്ഷത്രിയ.
 
ചൊവ്വയിലേക്കുള്ള മനുഷ്യരാശിയുടെ അടുത്ത കുതിപ്പിന് തയ്യാറെടുക്കുന്നിന് ദീര്‍ഘകാലം ചന്ദ്രനില്‍ സാന്നിധ്യമാകാനാണ് നാസ ലക്ഷ്യമിടുന്നത്. ചന്ദ്രനിലേക്കുള്ള ദൗത്യങ്ങള്‍ നിര്‍വഹിക്കാനും ആദ്യത്തെ മനുഷ്യനെ ചൊവ്വയില്‍ ഇറക്കാനും നാസയെ സജ്ജമാക്കാന്‍ മൂണ്‍ ടു മാര്‍സ് പ്രോഗ്രാം ഓഫീസ് സഹായിക്കുമെന്ന് നാസ അഡ്മിനിസ്‌ട്രേറ്റര്‍ ബില്‍ നെല്‍സണ്‍ പ്രസ്താവനയില്‍ പറഞ്ഞു. 

ഹാര്‍ഡ്വെയര്‍ ഡെവലപ്മെന്റ്, മിഷന്‍ ഇന്റഗ്രേഷന്‍, റിസ്‌ക് മാനേജ്മെന്റ് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ പ്രോഗ്രാമിന്റെ ഭാഗമായിരിക്കും. സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍, റോബോട്ടിക്സ് എഞ്ചിനീയര്‍, സ്പേസ് ക്രാഫ്റ്റ് ഓപ്പറേറ്റര്‍ എന്നീ നിലകളില്‍ ജോലി ചെയ്യുന്ന ക്ഷത്രിയ 2003-ല്‍ ബഹിരാകാശ പദ്ധതിയിലാണ് തന്റെ കരിയര്‍ ആരംഭിച്ചത്. 
കാലിഫോര്‍ണിയയിലെ പസഡേനയിലെ കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് ഗണിതശാസ്ത്രത്തില്‍ ബിരുദവും ഓസ്റ്റിനിലെ ടെക്‌സസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഗണിതശാസ്ത്രത്തില്‍ മാസ്റ്റര്‍ ഓഫ് ആര്‍ട്‌സും നേടിയിട്ടുണ്ട്.

Latest News