കോണ്‍ഗ്രസിലേക്ക് മടങ്ങാന്‍ ബി. ജെ. പി എം. എല്‍. എ

ബെംഗളൂരു- കോണ്‍ഗ്രസിലേക്ക് മടങ്ങാന്‍ തയ്യാറെടുത്ത് കര്‍ണാടകയിലെ ബി. ജെ. പി. എം. എല്‍. എ. സ്പീക്കര്‍ വിശ്വേശര്‍ ഹെഡ്ഡെ കഗേരിയുടെ ഓഫിസില്‍ സന്ദര്‍ശിച്ച് എന്‍. വൈ. ഗോപാലകൃഷ്ണ രാജിക്കത്ത് നല്‍കുകയായിരുന്നു. 

കോണ്‍ഗ്രസ് നേതാക്കളായ ഡി. കെ. ശിവകുമാറിനെയും സിദ്ധാരാമയ്യയെയും ഗോപാലകൃഷ്ണ സന്ദര്‍ശിച്ചതായി  റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 
 
നേരത്തെ കോണ്‍ഗ്രസിലായിരുന്ന ഗോപാലകൃഷ്ണ മൊലക്കല്‍മുരു മണ്ഡലത്തില്‍ നിന്ന് 1997, 1999, 2004, 2008 വര്‍ഷങ്ങളില്‍ എം. എല്‍. എയായിരുന്നു. 2018ല്‍ കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് ബി. ജെ. പിയില്‍ ചേര്‍ന്നത്.

Latest News