ഭോപ്പാല്‍- മധ്യപ്രദേശ് ഗോ സംരക്ഷണ ബോര്‍ഡ് അധ്യക്ഷന്‍ സ്വാമി അഖിലേശ്വരാനന്ദിനെ സര്‍ക്കാര്‍ കാബിനറ്റ് മന്ത്രി പദവിയിലേക്ക് ഉയര്‍ത്തി. സഹമന്ത്രി പദവി നല്കി വിവാദ സ്വാമിമാരോടൊപ്പം നര്‍മദ സംരക്ഷണ സമിതിയില്‍ ഉള്‍പ്പെടുത്തിയതില്‍ അഖിലേശ്വരാനന്ദ് നേരത്തെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
കമ്പ്യൂട്ടര്‍ ബാബ എന്നറിയപ്പെടുന്ന നാംദേവ് ത്യാഗി, പണ്ഡിറ്റ് യോഗേന്ദ്ര മഹന്ത്, കഴിഞ്ഞ ദിവസം ജീവനൊടുക്കിയ ആള്‍ദൈവം ഭയ്യൂജി മഹാരാജ്, സ്വാമി ഹരിഹരാനന്ദ്ജി സരസ്വതി, നര്മദാനന്ദ്ജി എന്നിവര്‍ക്ക് കഴിഞ്ഞ ഏപ്രിലിലാണ് സഹമന്ത്രി പദവി നല്‍കിയിരുന്നത്. ഇവരേയും അഖിലേശ്വരാനന്ദിനേയും ഉള്‍പ്പെടുത്തിയാണ് നര്‍മദ സംരക്ഷണ സമതി രൂപീകരിച്ചിരുന്നത്.
കമ്പ്യൂട്ടര്‍ ബാബ, യോഗേന്ദ്ര മഹന്ത് എന്നിവരോടൊപ്പം തന്നെ ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധം അറിയിച്ച അഖിലേശ്വരാനന്ദ് സമിതി വിടുമെന്ന് മുന്നറിയിപ്പ് നല്കി മുഖ്യമന്ത്രിക്ക് ഏപ്രിലില്‍ തന്നെ കത്തയച്ചിരുന്നു.
തന്റെ അനുമതി ചോദിക്കാതെയാണ് വിവാദ സ്വാമിമാരോടൊപ്പം ഉള്‍പ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
തന്റെ അനുമതി ചോദിക്കാതെയാണ് വിവാദ സ്വാമിമാരോടൊപ്പം ഉള്‍പ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
നര്‍മദ തീരത്ത് മരങ്ങള്‍ വെച്ചുപിടിപ്പിച്ചതിലെ അഴിമതി തുറന്നുകാട്ടാന്‍ ആസൂത്രണം ചെയ്ത യാത്ര ഉപേക്ഷിക്കാന്‍ സമ്മതിച്ചതിനെതുടര്‍ന്നാണ് കമ്പ്യൂട്ടര്‍ ബാബക്കും യോഗേന്ദ്ര മഹന്തിനും മുഖ്യമന്ത്രി ചൗഹന് സഹമന്ത്രി പദവി നല്കിതെന്നായിരുന്നു റിപ്പോര്‍ട്ട്. കൂടുതല്‍ വിവാദമാകുമെന്ന് പറഞ്ഞ് അഖിലേശ്വരാനന്ദിനെ മുഖ്യമന്ത്രി നര്‍മദ സമിതിയില്‍ പിടിച്ചുനിര്‍ത്തുകയായിരുന്നു. വിവാദ സ്വാമിമാര്‍ പങ്കെടുക്കുന്ന നര്‍മദ സമിതി യോഗങ്ങളില്‍ ഇദ്ദേഹം പങ്കെടുത്തിരുന്നില്ല.
ജബല്‍പുരില്‍ സംസ്ഥാന തല കര്‍ഷക കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രി ചൗഹാനുമായി വേദി പങ്കിട്ടതിനു പിന്നാലെയാണ് അഖിലേശ്വരാനന്ദിന് കാബിനറ്റ് പദവി നല്‍കിയിരിക്കുന്നത്.
പുതിയ പദവിയല്ലെന്നും നേരത്തെ സംഭവിച്ച പിശകു തിരുത്തുക മാത്രമാണ് ചെയ്തതെന്നും അഖിലേശ്വരാനന്ദ് മഖ്യമന്ത്രിക്ക് നന്ദി പറഞ്ഞു കൊണ്ട് വ്യക്തമാക്കി. ഗോ സംരക്ഷണ ബോര്‍ഡ് അധ്യക്ഷന്‍ കാബിനറ്റ് മന്ത്രി പദവിക്ക് അര്‍ഹനാണെന്നും സഹമന്ത്രിയല്ലെന്നുമാണ് അദ്ദേഹത്തിന്റെ വിശദീകരണം.