Sorry, you need to enable JavaScript to visit this website.

ബംഗളൂരുവിൽ ഓടിക്കൊണ്ടിരുന്ന കാറിൽ യുവതിയെ പീഡിപ്പിച്ചു; നാലു പേർ പിടിയിൽ

ബംഗളൂരു- രാത്രി പാർക്കിലിരിക്കുകയായിരുന്ന യുവതിയെ തട്ടിക്കൊണ്ടുപോയി ഓടുന്ന കാറിൽ പീഡിപ്പിച്ച കേസിൽ നാലു പേർ അറസ്റ്റിൽ. ഇക്കഴിഞ്ഞ 25-നാണ് യുവതിയെ കാറിൽ വലിച്ചുകയറ്റിക്കൊണ്ടുപോയി നാലംഗ സംഘം പീഡിപ്പിച്ചത്. രാത്രിയിൽ സുഹൃത്തുമായി പാർക്കിൽ സംസാരിച്ചിരിക്കുകയായിരുന്നു യുവതി. പ്രതികളിലൊരാൾ ഇവരുടെ സമീപത്തെത്തി രാത്രി പാർക്കിൽ ഇരിക്കുന്നതിനെ ചോദ്യം ചെയ്തു. സുഹൃത്തിനെ വിരട്ടി ഓടിച്ച ശേഷം ഇയാൾ കാറുമായി പാർക്കിന് പുറത്തു കാത്തുനിന്ന സുഹൃത്തുക്കളെ വിളിച്ചുവരുത്തി യുവതിയെ തട്ടിക്കൊണ്ടു പോകുകയായിരുന്നു.

ഓടുന്ന കാറിൽ പുലർച്ചെ വരെ യുവതിയെ നാലു പേരും ചേർന്ന് പീഡിപ്പിച്ചു. പീഡനത്തിനിരയായ യുവതി ആശുപത്രിയിൽ ചികിത്സയിലാണെന്നു പൊലീസ് അറിയിച്ചു.
 

Latest News