Sorry, you need to enable JavaScript to visit this website.

VIDEO ടി.വി ഷോ അനുകരിച്ച് പെണ്‍കുട്ടി ആണ്‍കുട്ടിയെ കിണറിലിട്ടു

ബീജിംഗ്- ടെലവിഷന്‍ ഷോയില്‍ കണ്ടത് അനുകരിച്ച ഏഴു വയസ്സുകാരി നാലു വയസ്സുകാരനെ അഞ്ച് മീറ്റര്‍ ആഴമുള്ള കിണറിലേക്ക് തള്ളി. ചൈനയിലെ യുനാന്‍ പ്രവിശ്യയിലാണ് സംഭവം. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
കിണറിലേക്ക് താഴ്ത്തിയ ആണ്‍കുട്ടി പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടി കൈയുടെ പിടിത്തം വിടുവിച്ച് കിണറിലേക്ക് തള്ളിയിടുന്നത് വീഡിയോയില്‍ കാണാം.
ഗ്രാമീണര്‍ പെട്ടെന്ന് സ്ഥലത്തെത്തിയതില്‍ കുട്ടിയെ രക്ഷിക്കാന്‍ സാധിച്ചു. പെണ്‍കുട്ടിയുടെ കുടുംബം പണം നല്‍കിയാണ് നാലുവയസ്സുകാരന്റെ  കുടുംബത്തെ ആശ്വസിപ്പിച്ചതും പോലീസ് പരാതി ഒഴിവാക്കിയതും.  
രണ്ടു കിണറുകള്‍ക്ക് സമീപം കളിക്കുകയായിരുന്നു കുട്ടികള്‍. ഇതിനിടയിലാണ് ടിവി ഷോയില്‍ കണ്ടെതുപോലെ പെണ്‍കുട്ടി ആണ്‍കുട്ടിയെ പിടിച്ച് കിണറിലേക്ക് തള്ളിയത്. ഗ്രാമീണര്‍ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ച് കുട്ടിക്ക് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് അധികൃതര്‍ അറിയിച്ചു.

 

Latest News