യുപിയില്‍ ബസ് ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് 17 മരണം

ലഖനൗ- ഉത്തര്‍ പ്രദേശിലെ മയിന്‍പുരി ജില്ലയിലെ ദന്‍ഹാരയില്‍ അമിതവേഗതിയില്‍ ഓടിക്കൊണ്ടിരിക്കുകയായിരുന്ന ബസ് ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് 17 യാത്രക്കാര്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ മൂന്ന് പേരുടെ നിലഗുരുതരമാണ്. ഇവരെ എല്ലാവരേയും ആശുപത്രിയിലെത്തിച്ചു. ഇന്നു രാവിലെയാണ് അപകടമുണ്ടായത്. സംഭവമറിഞ്ഞ മുഖ്യമന്ത്രി നടപടികളെടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പോലീസ് അന്വേഷണമാരംഭിച്ചു.
 

Latest News