ശക്തമായ കാറ്റിനെ തുടര്‍ന്ന് 22 വിമാനങ്ങള്‍ തിരിച്ചുവിട്ടു

ന്യൂദല്‍ഹി- ശക്തമായ കാറ്റിനെ തുടര്‍ന്ന് ദല്‍ഹിയില്‍ 22 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. വ്യാഴാഴ്ച വൈകിട്ടാണ് തലസ്ഥാനത്ത് ശക്തമായ കാറ്റുണ്ടായതും വിമാനങ്ങള്‍ തിരിച്ചുവിടേണ്ടിവന്നതും.
ദല്‍ഹിയില്‍ ഇറങ്ങാനിരുന്ന വിമാനങ്ങള്‍ ലഖ്‌നൗ, ജയ്പൂര്‍, അഹമ്മദാബാദ്, ചണ്ഡീഗ്ഢ്, ഡെറാഡൂണ്‍ എയര്‍പോര്‍ട്ടുകളിലേക്കാണ് തിരിച്ചുവിട്ടതെന്ന് എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥന്‍ പറഞ്ഞു. തലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോടെ മഴയുമുണ്ടായിരുന്നു.
പതിനൊന്ന് വിമാനങ്ങള്‍ ലഖ്‌നൗവിലേക്കും എട്ട് വിമാനങ്ങള്‍ ജയ്പൂരിലേക്കും ഓരോന്നുവീതം അഹമ്മദാബാദ്, ചണ്ഡീഗഢ്, ഡെറാഡൂണ്‍ എന്നിവിടങ്ങളിലേക്കുമാണ് തിരിച്ചുവിട്ടത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News