Sorry, you need to enable JavaScript to visit this website.

വിവാഹേതര ബന്ധം പറയാതിരിക്കാൻ പോൺ താരത്തിന് പൊതുഫണ്ടിൽനിന്ന് പണം; ട്രംപിനെതിരെ ക്രിമിനൽ കുറ്റം

- രാഷ്ട്രീയ പകപോക്കലെന്നും നിയമപരമായി നേരിടുമെന്നും ഡോണാൾ ട്രംപ്

വാഷിങ്ട്ടൺ - ലൈംഗികാരോപണ കേസിൽ പണം കൈമാറിയെന്ന് ആരോപിച്ച് അന്വേഷണം നേരിട്ട അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ ക്രിമിനൽ കുറ്റം ചുമത്തി. 2016-ലെ തെരഞ്ഞെടുപ്പിന് മുമ്പ് പോൺ താരമായ സ്റ്റോമി ഡാനിയൽസിന് വിവാഹേതര ബന്ധം പുറത്ത് പറയാതിരിക്കാൻ തെരഞ്ഞെടുപ്പ് ഫണ്ടിൽ നിന്ന് ബിസ്‌നസ്സ് ചെലവായി 130,000 ഡോളർ പണം നല്കിയെന്നാണ് കേസ്. ന്യൂയോർക്ക് ഗ്രാൻഡ് ജ്യൂറിയാണ് ട്രംപിനെതിരെ കുറ്റം ചുമത്തിയത്. 
 ക്രിമിനൽ കുറ്റം ചുമത്തപ്പെടുന്ന ആദ്യ യു.എസ് പ്രസിഡന്റാണ് ട്രംപ്. എന്നാൽ താൻ നിരപരാധിയാണെന്നും കുറ്റം ചുമത്തിയത് രാഷ്ട്രീയ പകപോക്കലാണെന്നും നിയമപരമായി നേരിടുമെന്നും ഡോണാൾ ട്രംപ് പ്രതികരിച്ചു. തന്റെ തെരഞ്ഞെടുപ്പ് സാധ്യതകൾ ഇല്ലാതാക്കാനാണ് ശ്രമമെന്നും ട്രംപ് ആരോപിച്ചു. കുറ്റം ചുമത്തിയതിനാൽ വരുംദിവസങ്ങളിൽ തുടർ നടപടികൾ നേരിടാൻ ട്രംപ് നിർബന്ധിതനാവും. അടുത്തവർഷം നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കേസ് പ്രതികൂലമായേക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
 

Latest News